Latest NewsNewsIndia

പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് റോഡുകൾ നിർമ്മിച്ച് ഇന്ത്യ: ഇതുവരെ നിർമ്മിക്കപ്പെട്ടത് 703 കിലോമീറ്റർ ദേശീയപാത

ന്യൂഡൽഹി: പ്ലാസ്റ്റിക് മാലിന്യമുപയോഗിച്ച് രാജ്യത്ത് ഇതുവരെ നിർമ്മിക്കപ്പെട്ടത് 703 കിലോമീറ്റർ ദേശീയപാത. കേന്ദ്ര ഗതാഗത- ദേശീയപാതാ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്. ദേശീയപാതയുടെ ടാറിങ്ങിൽ പ്ലാസ്റ്റിക് മാലിന്യം കൃത്യമായും നിർബന്ധമായും ഉപയോഗിക്കുന്നതു സംബന്ധിച്ച് കേന്ദ്രസർക്കാർ മാർഗനിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പരിപൂര്‍ണ പിന്തുണ: സൗജന്യമായി നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ കണക്കുകള്‍ പുറത്ത്

അഞ്ചുലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരപ്രദേശങ്ങളിലെ 50 കിലോമീറ്റർ ചുറ്റളവിൽ ദേശീയപാതാ നിർമാണത്തിന് പ്ലാസ്റ്റിക് മാലിന്യം ഉപയോഗിക്കണമെന്നാണ് കേന്ദ്ര സർക്കാർ പുറപ്പെടുവിക്കുന്ന മാർഗനിർദേശമെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യകൊണ്ട് പ്രകൃതിക്കുണ്ടാകുന്ന ദോഷം ഒരു പരിധിവരെ കുറയ്ക്കാൻ റോഡ് നിർമാണത്തിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് സഹായിക്കും. റോഡ് നിർമ്മാണത്തിൽ ആറു മുതൽ എട്ടുശതമാനം വരെ പ്ലാസ്റ്റിക്കാണ് ഉപയോഗിക്കുന്നത്. ബാക്കി 92 മുതൽ 94 ശതമാനം വരെ ടാറാണ് ഉപയോഗിക്കുക.

2016-ലാണ് റോഡ് നിർമാണത്തിന് പ്ലാസ്റ്റിക് മാലിന്യം ഉപയോഗിക്കുമെന്ന് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചത്. രാജ്യത്തെ 11 സംസ്ഥാനങ്ങളാണ് നിലവിൽ റോഡ് നിർമ്മാണത്തിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്നത്.

Read Also: സ്ത്രീകളെ വിപണന വസ്തുവായി ഇകഴ്ത്തുന്ന മനോഭാവത്തിന്റെ പ്രതിഫലനമാണ് സ്ത്രീധനം: മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button