ലക്‌നൗ : ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളേയും പരിക്കേറ്റവരേയും ആശ്വസിപ്പിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘ബാരാബങ്കിയിൽ നിരവധിപേർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടതിൽ ഏറെ വേദനിക്കുന്നു. തികച്ചും യാദൃശ്ചികമായ സംഭവത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന്റെ തീരാദുഃഖത്തിൽ താനും പങ്കുചേരുകയാണ്. ഉറ്റവരുടെ വിയോഗം താങ്ങാനുള്ള മന:ശക്തി ഈശ്വരൻ എല്ലാവർക്കും നൽകട്ടെ’- അനുശോചന സന്ദേശത്തിൽ യോഗി ആദിത്യനാഥ് പറഞ്ഞു.
മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മതിയായ ധനസഹായം നൽകുമെന്നും പരിക്കേറ്റവരുടെ ചികിത്സ ഭരണകൂടം ഏറ്റെടുത്ത് നടത്തുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു. സംസ്ഥാനത്തെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥർ ഇന്നു തന്നെ സംഭവസ്ഥലം സന്ദർശിക്കുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു.
Read Also : ഭക്തിഗാനങ്ങളുടെ പകർപ്പവകാശം തട്ടിയെടുത്തു: നടൻ ജയറാമിനെതിരെ പരാതിയുമായി യുവാവിന്റെ കുടുംബം
ഇന്നലെ അർദ്ധരാത്രിയിലാണ് ലക്‌നൗ-ഹരിയാന ദേശീയപാതയിൽ അപകടം നടന്നത്. അമിതവേഗത്തെ തുടർന്ന് നിയന്ത്രണം വിട്ട ട്രക്ക് നിർത്തിയിട്ടരുന്ന ബസിന് മുന്നിൽ ഇടിക്കുകയായിരുന്നു. ബസിനു മുന്നിൽ ഉറങ്ങി കിടന്നിരുന്നവർക്ക് മുകളിലൂടെ ട്രക്കും ബസും കയറിയിറങ്ങിയാണ് അപകടമുണ്ടായത്. അപകടത്തിൽ 18 പേർ മരിച്ചു. ബീഹാർ സ്വദേശികളാണ് മരിച്ചത്. 19 പേർക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്.
Post Your Comments