ടോക്കിയോ: മഹാമാരിക്ക് നടുവില്‍ നടത്തുന്ന ഒളിമ്പിക്‌സ് മത്സരങ്ങള്‍ കോവിഡ് ഭീതിയില്‍. ഒളിമ്പിക് വില്ലേജില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. പുതുതായി 7 പേര്‍ക്കാണ് ഒളിമ്പിക് വില്ലേജില്‍ കോവിഡ് ബാധിച്ചത്.
ഒളിമ്പിക്‌സിനെത്തിയ 4 കായിക താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കായിക താരങ്ങള്‍ ഉള്‍പ്പെടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 155 ആയി ഉയര്‍ന്നു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഡച്ച് ടെന്നീസ് താരം ജീന്‍ ജൂലിയന്‍ റോജര്‍ രണ്ടാം റൗണ്ട് മത്സരങ്ങളില്‍ നിന്ന് പിന്മാറിയിരുന്നു.
അതേസമയം, ടോക്കിയോയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടാകുന്നത്. പുതുതായി 2,848 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ടോക്കിയോയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments