Latest NewsNewsSports

ടോക്കിയോ ഒളിമ്പിക്സ് 2021: ബോക്സിങിൽ ഇന്ത്യയുടെ പൂജാ റാണി ക്വാർട്ടറിൽ

ടോക്കിയോ: ഒളിമ്പിക്സിൽ ഇന്ത്യക്ക് മെഡൽ പ്രതീക്ഷയുമായി പൂജാ റാണി ബോക്സിങ് ക്വാർട്ടർ ഫൈനലിൽ കടന്നു. 75 കിലോഗ്രാം മിഡിൽ വെയ്റ്റ് പ്രീ ക്വാർട്ടറിൽ ഇന്ത്യൻ താരം അൾജീരിയയുടെ ഐചർക് ചായിബായെ തോൽപ്പിച്ചു. പൂജയുടെ സമ്പൂർണ ആധിപത്യം കണ്ട മത്സരത്തിൽ 5-0ത്തിനായിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം.

ക്വാർട്ടർ ഫൈനലിൽ വിജയിച്ചാൽ പൂജയ്ക്ക് മെഡലുറപ്പിക്കാം. ഈ വർഷം ദുബായിൽ നടന്ന ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മിഡിൽ വെയ്റ്റിൽ പൂജാ റാണി സ്വർണം നേടിയിരുന്നു. ഹരിയാനകാരിയുടെ കരിയറിലെ ആദ്യ ഒളിമ്പിക്സാണിത്.

Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: സിന്ധു പ്രീ ക്വാർട്ടറിൽ

2014 ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ താരം അതേ വർഷം നടന്ന കൺവെൽത്ത് ഗെയിംസിലും മത്സരിച്ചിരുന്നു. നേരത്തെ ഇന്ത്യൻ താരം ലോവ്ലിന ബോർഗോഹൈനും ക്വാർട്ടറിലെത്തിയിരുന്നു. വനിതകളുടെ 69 കിലോഗ്രാം വിഭാഗത്തിൽ ജർമനിയുടെ നദിയെ അപെറ്റ്സിനെ 3-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ലോവ്ലിന ക്വാർട്ടറിലേക്ക് മുന്നേറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button