മുംബൈ: അശ്ലീല ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ രാജ് കുന്ദ്രയുടെ ജാമ്യാപേക്ഷ കോടതി തള്ളി. മുംബൈ ചീഫ് മെട്രോപോളിറ്റൻ മജിസ്റ്റ്ട്രേറ്റ് കോടതിയാണ് കുന്ദ്രയുടെ ജാമ്യാപേക്ഷ തള്ളിയത്. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനും കോടതി ഉത്തരവിട്ടു.
Read Also: ഇന്ത്യയുടെ കോവിഷീൽഡ് വാക്സിൻ രോഗബാധയും മരണനിരക്കും വലിയ തോതിൽ കുറയ്ക്കുന്നതായി പഠന റിപ്പോർട്ട്
അശ്ലീല ചിത്രങ്ങളുടെ നിർമ്മാണത്തിലൂടെയും, ച്രചാരണത്തിലൂടെയും കുന്ദ്ര കോടികൾ സമ്പാദിച്ചതായാണ് പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റ്, ഡിസംബർ മാസത്തിനിടയിൽ 1.17 കോടി രൂപയാണ് കുന്ദ്ര അശ്ലീല ചിത്രങ്ങളുടെ നിർമ്മാണത്തിലൂടെ സമ്പാദിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ഈ കമ്പനിയുടെ മറവിലാണ് നീലച്ചിത്രങ്ങൾ നിർമിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. രാജ് കുന്ദ്രയും സുഹൃത്ത് പ്രദീപ് ബക്ഷിയുടെയും ഉടമസ്ഥതയിലാണ് കമ്പനി പ്രവർത്തിക്കുന്നതെന്നും ഇരുവരും തമ്മിലുള്ള വാട്ട്സ്ആപ്പ് ചാറ്റുകളും ഇതിന് തെളിവാണെന്ന് പോലീസ് വ്യക്തമാക്കി. കോടികളുടെ സമ്പാദ്യമാണ് നീലച്ചിത്രങ്ങളിൽ നിന്ന് ഇരുവരും നേടിയതെന്നും പോലീസ് പറയുന്നു.
Post Your Comments