തിരുവനന്തപുരം : വീണ്ടും ട്രോളിന് അവസരമുണ്ടാക്കി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പ്ലസ് ടു പരീക്ഷ ഫലപ്രഖ്യാപന വേളയിലാണ് അദ്ദേഹം ട്രോളന്‍മാരെ ഉപദേശിച്ച് രംഗത്ത് വന്നത്. സംസ്ഥാനത്ത് വിജയശതമാനം ഉയരുന്നതിനെ പരിഹസിച്ചു കൊണ്ടുള്ള ട്രോളുകളെയാണ് മന്ത്രി സൂചിപ്പിച്ചത്. പത്താം തരത്തിലെ വിജയശതമാനം നൂറ് ശതമാനത്തിന് തൊട്ടരികെ വന്നതോടെ അന്യസംസ്ഥാന തൊഴിലാളിക്കും എല്ലാ വിഷയത്തിലും എ പ്ലസ് എന്ന തരത്തിലടക്കം ട്രോളുകള്‍ നിറഞ്ഞിരുന്നു, ഇത് കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളെ മാനസികമായി വിഷമിപ്പിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
താനുള്‍പ്പടെയുള്ളവര്‍ക്കെതിരെ എന്ത് വിമര്‍ശനവും വന്നോട്ടെ കുട്ടികളെ ഒഴിവാക്കണം എന്നായിരുന്നു മന്ത്രിയുടെ അഭ്യര്‍ത്ഥന. അച്ഛനും അമ്മയും കല്ലുപണിക്ക് പോകുന്നവരാണ്, ഞങ്ങള്‍ നന്നായി പഠിച്ചാണ് വിജയിച്ചതെന്ന് വിമര്‍ശനത്തില്‍ മനംനൊന്ത് കുട്ടികള്‍ തന്നെ വിളിച്ചു പറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. കേരളമൊഴികെ മറ്റൊരിടത്തും ബോര്‍ഡ് പരീക്ഷകള്‍ കൊവിഡ് കാലത്ത് നടത്തിയിട്ടില്ലെന്നത് ഓര്‍ക്കണമെന്നും ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാനത്ത് ഇത്തവണ 87.94 ശതമാനം പ്ലസ്ടു വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.
Post Your Comments