തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ നയം, ശരിയായ ദിശയില്‍ മുന്നേറുന്നുവെന്നതിന് മികച്ച ഉദാഹരണമാണ് ഇത്തവണത്തെ പ്ലസ്ടു പരീക്ഷാ ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘പരീക്ഷയെഴുതിയ മൂന്നര ലക്ഷത്തോളം റഗുലര്‍ വിദ്യാര്‍ത്ഥികളില്‍ 83.87% പേരും ഉപരിപഠനത്തിന് യോഗ്യത നേടിയെന്നത് അഭിമാനകരമായ നേട്ടമാണ്. വിഎച്ച്എസ്‌സി വിഭാഗത്തില്‍ 68.71 ആണ് വിജയശതമാനം. കൊറോണ മഹാമാരിയുടെ വെല്ലുവിളികള്‍ ഇക്കഴിഞ്ഞ അദ്ധ്യയന വര്‍ഷവും ഉണ്ടായിരുന്നു. അവയെ മറികടന്ന് കൊണ്ടാണ് ഈ ഉയര്‍ന്ന വിജയമുണ്ടായതെന്നത് പ്രശംസനീയമാണ്’, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Read Also: മോദിയെ വെല്ലുന്ന തൊഴിലാളി വിരുദ്ധനാണ് പിണറായി: എം.എം ഹസ്സൻ
‘ഈ മികച്ച നേട്ടത്തിനായി പ്രവര്‍ത്തിച്ച അദ്ധ്യാപകരേയും വിദ്യാഭ്യാസ വകുപ്പിനേയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നു. ഉപരിപഠനത്തിന് യോഗ്യത നേടിയ മുഴുവന്‍ കുട്ടികള്‍ക്കും ആശംസകള്‍ നേരുന്നു. യോഗ്യത നേടാന്‍ കഴിയാതെ വന്നവര്‍ നിരാശരാകാതെ അടുത്ത പരീക്ഷയില്‍ മുന്നേറാനാവശ്യമായ പരിശ്രമങ്ങള്‍ തുടരണം. എല്ലാവര്‍ക്കും ഹൃദയപൂര്‍വം ആശംസകള്‍ നേരുന്നു’, മുഖ്യമന്ത്രി സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു.
ഹയര്‍ സെക്കന്‍ഡറിക്ക് ആകെ 2028 സ്‌കൂളുകളിലായി 3,61,901 പേര്‍ പരീക്ഷ എഴുതിയതില്‍ 3,02,865 പേരാണ് ഉന്നത പഠനത്തിന് യോഗ്യത നേടിയത്. ഇത്തവണയും ഗ്രേസ് മാര്‍ക്ക് ഒഴിവാക്കി, 20 ദിവസം കൊണ്ട് ടാബുലേഷന്‍ പൂര്‍ത്തിയാക്കിയാണ് ഫലം പ്രഖ്യാപിക്കാനായത്. പരീക്ഷ എഴുതിയതില്‍ 89.29 ശതമാനം പെണ്‍കുട്ടികളും 77.82 ശതമാനം ആണ്‍കുട്ടികളും ഉന്നത പഠനത്തിന് യോഗ്യത നേടി.
Post Your Comments