കോഴിക്കോട് : വിവാഹ വാഗ്ദാനം നല്‍കി അധ്യാപികയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ പട്ടിക വര്‍ഗ വിഭാഗത്തിലെ യുവതിയുടെ പാരാതിയില്‍ എരവന്നൂര്‍ സ്വദേശി രഞ്ജിത്താണ് അറസ്റ്റിലായത്.
പത്തനം തിട്ട സ്വദേശിയായ അധ്യാപികയാണ് പരാതിക്കാരി. ഭര്‍ത്താവുമായി അകന്ന് കഴിയുന്ന ഇവരുമായി യുവാവ് അടുക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു ബന്ധം സ്ഥാപിച്ചതെന്ന് പരാതിയില്‍ പറയുന്നു.
ബലാല്‍സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് രഞ്ജിത്തിനെരെ ചുമത്തിയത്. പ്രതി സമൂഹ മാധ്യമങ്ങളിലൂട അപവാദ പ്രചാരണം നടത്തിയെന്നും പരാതിയുണ്ട്. ഒരുമിച്ച് താമസിച്ച് വരുകയായിരുന്നു രഞ്ജിത്തും യുവതിയും. എന്നാൽ യുവാവിന് മറ്റ് ബന്ധങ്ങളുണ്ടെന്ന് മനസിലാക്കിയതിനെത്തുടര്‍ന്ന് പരാതിക്കാരി പൊലീസിനെ സമീപിക്കുകയായിരുന്നു.
Post Your Comments