മധ്യപ്രദേശ്: സമോസയുടെ വിലയെച്ചൊല്ലിയുണ്ടായ തർക്കത്തെതുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ അന്നുപൂര്‍ ജില്ലയിലാണ് സംഭവം. അമര്‍കാന്തക് പോലീസ് സ്റ്റേഷന് കീഴിലുള്ള ബന്ദ ഗ്രാമത്തിലുള്ള ബജ്രു ജെസ്വാള് എന്ന യുവാവാണ് സ്വയം പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയത്.
Also Read:കുറഞ്ഞ വിലയിൽ നതിങ് ഇയർ 1 ട്രൂ വയർലെസ്സ് ഇയർഫോൺ ഇന്ത്യയിലെത്തി : സവിശേഷതകൾ അറിയാം
ജൂലൈ 22ന് ബജ്രു ജയ്സ്വാള്‍(30) സുഹൃത്തുക്കളോടൊപ്പം സമോസ സ്റ്റാളിലേക്ക് പോവുകയും രണ്ട് സമോസകള്‍ വാങ്ങുകയും ചെയ്തു. കടയുടമയായ കാഞ്ചന് സാഹു 20 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടെപ്പോള്‍ സമോസ 7.50 രൂപക്ക് ആദ്യം ലഭ്യമായിരുന്നല്ലോ എന്ന് ജയ്സ്വാള്‍ ചോദിക്കുകയും പണപ്പെരുപ്പം കാരണം വില ഉയര്‍ത്താന്‍ താന്‍ നിര്ബന്ധിതയായെന്നു സാഹു മറുപടി നല്‍കുകയും ചെയ്തു. തുടര്‍ന്ന് തര്‍ക്കം രൂക്ഷമാവുകയും കടയുടമ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായും സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ ആശിഷ് ഭരന്ദെ പറഞ്ഞു.
അന്വേഷണം ആരംഭിച്ചതിന്റെ ഭാഗമായി ബജ്രു ജയ്സ്വാളിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ അടുത്ത ദിവസം രാവിലെ 10 മണിയോടെ ബജ്രു ജയ്സ്വാള്‍ വീണ്ടും കടയിലെത്തുകയും മറ്റൊരു തര്‍ക്കത്തെത്തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബജ്രു ജയ്സ്വാളിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Post Your Comments