ഇസ്ലാമാബാദ്: പാകിസ്താനിൽ രണ്ടു ചൈനീസ് പൗരന്മാർക്ക് വെടിയേറ്റു. കറാച്ചിയിലാണ് സംഭവം. മോട്ടോർ സൈക്കിളിലെത്തിയ അജ്ഞാത സംഘമാണ് ചൈനീസ് പൗരന്മാർക്ക് നേരെ ആക്രമണം നടത്തിയത്. പരിക്കേറ്റവരെ കറാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം ഒറ്റപ്പെട്ട സംഭവമാണിതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രി സവോ ലിജിയാൻ അറിയിച്ചത്. രാജ്യത്തെ ചൈനീസ് പൗരൻമാർക്കും സ്വത്തുക്കൾക്കുമുള്ള പാക്കിസ്ഥാന്റെ സംരക്ഷണത്തിൽ പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂലൈ മാസത്തിൽ ഇത് രണ്ടാം തവണയാണ് പാകിസ്താനിൽ ചൈനീസ് പൗരന്മാർക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. ജൂലൈ 14 നാണ് ചൈനീസ് പൗരന്മാർക്ക് നേരെ ആദ്യ ആക്രമണം ഉണ്ടായത്. ഖൈബർ പഖ്തൂൺഖ്വയിലെ അപ്പർ കോഹിസ്താനിലുള്ള ദസു അണക്കെട്ട് മേഖലയിലേക്ക് ചൈനീസ് എൻജിനിയർമാരുമായി പോയ ബസിലാണ് സ്ഫോടനം ഉണ്ടായത്. ഒൻപത് ചൈനീസ് പൗരൻമാരുൾപ്പെടെ 13 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
Post Your Comments