Latest NewsKeralaNattuvarthaNews

സ്ത്രീധന പീഡനം: ഈ വർഷം ആറ് യുവതികൾ മാത്രമാണ് മരിച്ചത്, ആത്മഹത്യകൾ കുറവെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീധന പീഡനം കുറവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2011 – 2016 കാലങ്ങളിൽ സംസ്ഥാനത്ത് 100 ലധികം ആത്മഹത്യകളും കേസുകളും ഉണ്ടായിരുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീധന പീഡനത്തിൽ പോലീസ് നടപടി വൈകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീധന പീഡനക്കേസുകളുടെ വിചാരണയ്ക്ക് പ്രത്യേക കോടതികൾ വരും. ഇതുസംബന്ധിച്ച വിഷയത്തിൽ ചീഫ് ജസ്റ്റിസിനും അനുകൂല നിലപാടാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

Also Read:‘കുട്ടി പഠിക്കുന്നില്ല’: കൊച്ചിയിൽ ആറുവയസ്സുകാരിക്ക് പിതാവിന്‍റെ ക്രൂരമര്‍ദ്ദനം

സ്ത്രീധന നിരോധ നിയമങ്ങൾ ശക്തിപ്പെടുത്തുമെന്നും സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2011 മുതൽ 2016 വരെ 100 സ്ത്രീധന മരണങ്ങളും ആത്മഹത്യയുമാണ് സംഭവിച്ചത്. എന്നാൽ, പിന്നീടുണ്ടായ അഞ്ച് വർഷങ്ങളിൽ ഇത് കുറഞ്ഞുവെന്നും ഈ കാലത്ത് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് ആകെ 54 കേസുകളാണെന്നും 2021 ൽ ഇതുവരെ ഉണ്ടായത് ആറെണ്ണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വിസ്മയ കേസിൽ പൊലീസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ സത്യഗ്രഹം നടത്തിയ ഗവർണറുടെ നടപടി ബോധവത്കരണത്തെ സഹായിച്ചു. ഗവർണറുടെ നടപടിയെ പ്രതിപക്ഷം തെറ്റായി വ്യാഖ്യാനിച്ചു. ഗവർണറുടെ ഇടപെടൽ ഗാന്ധിയൻ ശൈലിയിലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button