ന്യൂഡൽഹി: മരംകൊള്ളയിൽ പട്ടികവർഗ്ഗക്കാരെ വഞ്ചിക്കുകയും കള്ളക്കേസെടുക്കുകയും ചെയ്യുന്ന ഇടതുസർക്കാർ നടപടിക്കെതിരെ ദേശീയ പട്ടിക വർഗ്ഗ കമ്മീഷൻ ചെയർമാന് ബിജെപി പരാതി നൽകി. കമ്മീഷൻ്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടാണ് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ്റെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാൻ ഹർഷ ചൗഹാനെ സന്ദർശിച്ചത്.
വയനാട്ടിലും അട്ടപ്പാടിയിലും ഇടുക്കിയിലുമടക്കം പട്ടികവർഗ്ഗക്കാർ നേരിടുന്ന പ്രശ്നങ്ങൾ സുരേന്ദ്രനും നേതാക്കളും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. മുട്ടിൽ മരംമുറിയിൽ സംസ്ഥാന സർക്കാർ ആദിവാസികളെ ബലിയാടാക്കുകയാണെന്ന് പരാതിയിൽ പറയുന്നു.
ലക്ഷങ്ങൾ വിലയുള്ള മരങ്ങൾ ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് നിസാര തുകയ്ക്ക് തട്ടിയെടുത്തതിന് ശേഷം അവർക്ക് നേരെ നിയമ നടപടിക്കൊരുങ്ങുകയാണ് സർക്കാരെന്നും കമ്മീഷന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും ബിജെപി ആവശ്യപ്പെട്ടു. മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ, എസ്.സി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് എന്നിവരും സന്നിഹിതരായിരുന്നു.
Post Your Comments