
ലക്നൗ : ഉത്തര്‍പ്രദേശിലെ ബാരബങ്കി ജില്ലയിലാണ് സംഭവം. വഴിയരികില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികള്‍ മേല്‍ ട്രക്ക് കയറി 18 പേരാണ് മരണപ്പെട്ടത്. നിര്‍ത്തിയിട്ടിരുന്ന ബസിന് മുന്നില്‍ കിടന്നുറങ്ങുകയായിരുന്നവരാണ് മരിച്ചത്.
ഹരിയാനയില്‍ നിന്നും മടങ്ങിവരികയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് രാത്രിയില്‍ ഹൈവേയില്‍ വെച്ച് കേടാവുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ നിര്‍ത്തിയിട്ട ബസിന് മുന്നിലായി വഴിയരികില്‍ കിടന്നുറങ്ങി. രാവിലെ ഈ വഴി അമിതവേഗത്തിലെത്തിയ ട്രക്ക് ഇവര്‍ക്ക് മുകളിലൂടെ കയറിപ്പോകുകയായിരുന്നു.
Post Your Comments