തിരുവല്ല: ചെങ്ങന്നൂരിൽ ഭാര്യയുടെ കാമുകനെ എയർ ഗൺ ഉപയോഗിച്ച് വെടിവെച്ച് ഭർത്താവ്. വെടിയേറ്റത് യുവാവിന്റെ ജനനേന്ദ്രിയത്തിൽ. സാരമായ പരിക്ക് പറ്റിയ ഇയാൾ രണ്ട് ദിവസം ആശുപത്രിയിൽ ചികിത്സ തേടി. സംഭവമറിഞ്ഞെത്തിയ പോലീസിനോട് തനിക്ക് വെടിയേറ്റിട്ടില്ലെന്നാണ് ഇയാൾ പറഞ്ഞത്. ആശുപത്രി രേഖകൾ പരിശോധിച്ചപ്പോൾ ജനനേന്ദ്രിയത്തിൽ പരിക്കുണ്ടെന്ന് വ്യക്തമായെങ്കിലും വെടിയേറ്റ യുവാവിന് പരാതിയില്ലാത്തതിനാൽ കേസെടുത്തില്ല.
ശനിയാഴ്ച ഉച്ചയോടെ തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഒ.പി.യിൽ ചികിത്സ തേടിയ ഇയാൾ പുറമേ പരിക്ക് ഇല്ലാത്തതിനാൽ തിരിച്ചുപോയി. എന്നാൽ മണിക്കൂറുകൾക്കു ശേഷം വേദന അനുഭവപ്പെട്ടതിനാൽ വൈകീട്ട് വീണ്ടും തിരികെ ആശുപത്രിയിലേക്ക് വന്നു. വിശദമായ പരിശോധനയിലാണ് മുറിവ് കണ്ടെത്തിയത്.
കോട്ടയം വടവാതൂർ സ്വദേശിയായ നാൽപ്പത്തിയാറുകാരനാണ് നാല്പതുകാരിയായ തന്റെ ഭാര്യയുടെ കൂടെ താമസിക്കുന്നയാൾക്ക് നേരെ വെടിയുതിർത്തത്. ഭാര്യയും കാമുകനും കുറേനാളുകളായി ഒന്നിച്ചായിരുന്നു താമസം. വടവാതൂർ സ്വദേശിയായ ഭർത്താവുമായി സ്ത്രീയുടെ വിവാഹമോചനക്കേസ് നടക്കവെയാണ് സംഭവം.
കാമുകനോടൊപ്പം സ്ത്രീ താമസിക്കുന്ന വീട്ടിൽ വെച്ചാണ് തർക്കമുണ്ടായത്. പിരിയുന്നതു സംബന്ധിച്ച ചർച്ചയ്ക്കിടെ ഇവിടെവെച്ച് യുവതിയുടെ ഭർത്താവും കാമുകനും തമ്മിൽ വാക്കേറ്റമുണ്ടായി. വാക്കുതർക്കത്തിനിടെയാണ് പൊടുന്നനെ എയർ ഗൺ ഉപയോഗിച്ച് ഇയാൾ ഭാര്യയുടെ കാമുകനു നേരെ വെടിയുതിർത്തത്. ഇയാളുടെ തുടകൾക്കിടയിലൂടെ വെടിയുണ്ട കടന്നുപോയി. വെടിയേറ്റതോടെ ഇയാൾ നിലത്തു മറിഞ്ഞു വീണു. ഈ സമയം യുവതിയുടെ ഭർത്താവ് അവിടെനിന്ന് ഓടിരക്ഷപെടുകയായിരുന്നു.
Post Your Comments