Latest NewsNewsIndia

റോൾസ് റോയ്‌സ് കാറിന് പ്രവേശന നികുതിയടയ്‌ക്കാം: കോടതിയിൽ നടൻ വിജയ്

മുൻ അഡ്വക്കറ്റ് ജനറൽ വിജയ് നാരായണൻ വഴിയാണ് വിജയ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്

ചെന്നൈ : ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് കാറിന് പ്രവേശന നികുതിയടയ്‌ക്കാമെന്ന് കോടതിയിൽ നടൻ വിജയ്. നികുതി അടയ്ക്കുന്നതിനെതിരെ വിജയ് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, നടനെതിരെ അന്ന് രൂക്ഷ പരാമർശങ്ങളാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നടത്തിയത്. ഇതിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വിജയ്.

മുൻ അഡ്വക്കറ്റ് ജനറൽ വിജയ് നാരായണൻ വഴിയാണ് വിജയ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.താൻ കാറിന് പ്രവേശന നികുതിയടയ്‌ക്കാമെന്നും എന്നാൽ സിംഗിൾ ബെഞ്ച് കോടതിവിധിയിലെ പരാമർശം നീക്കണമെന്നുമാണ് വിജയുടെ ആവശ്യം.

Read Also  :  അശ്ലീല വീഡിയോകള്‍ കാണുന്നവര്‍ക്ക് പൊലീസിന്‍റേതെന്ന പേരില്‍ നോട്ടീസ് അയച്ച് ലക്ഷങ്ങൾ തട്ടിയ സംഘം പിടിയിൽ

നികുതി ചുമത്തുന്നത് ചോദ്യം ചെയ്യാൻ ഏതൊരു സാധാരണ പൗരനും അവകാശമുണ്ടെന്ന് വിജയ് കോടതിയിൽ വാദിച്ചു. കേസിൽ പരാമർശം നീക്കണമെന്ന ആവശ്യത്തിന്റെ തുടർവാദം ഓഗസ്‌റ്റ് 31ന് നടത്തും. നികുതി വകുപ്പ് നോട്ടീസ് നൽകിയാൽ ഒരാഴ്‌ചയ്‌ക്കകം നികുതിയടക്കാമെന്നാണ് വിജയ് കോടതിയെ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button