തിരുവനന്തപുരം : കോവിഡ് മരണ കണക്കിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിപക്ഷം നിരന്തരമായി കോവിഡ് മരണക്കണക്ക് സംബന്ധിച്ച ക്രമക്കേട് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളതാണെന്നും എന്നാല്‍, സര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിക്കുന്ന സമീപനം നിഷേധാത്മകമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മരണ കണക്കുകൾ കൃത്യമാവുന്നത് വരെ പ്രതിപക്ഷം ഈ വിഷയം ഉയര്‍ത്തിക്കൊണ്ടേയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വി ഡി സതീശന്റെ പ്രതികരണം.
Read Also : ഇന്ത്യൻ താരത്തിന് കോവിഡ്: ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 മത്സരം മാറ്റിവെച്ചു
കുറിപ്പിന്റെ പൂർണരൂപം :
കോവിഡ് മരണക്കണക്ക് സംബന്ധിച്ച ക്രമക്കേട് പ്രതിപക്ഷം നിരന്തരമായി സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുള്ളതാണ്. എന്നാൽ സർക്കാർ തുടക്കം മുതൽ സ്വീകരിക്കുന്ന സമീപനം നിഷേധാത്മകമാണ്. ആദ്യം നിയമസഭയിൽ ഉന്നയിച്ചപ്പോൾ പരിഹസിച്ച് മറുപടി പറഞ്ഞ മന്ത്രിക്കു പിന്നീട് പ്രതിപക്ഷം ഉന്നയിച്ചത് വസ്തുതയാണെന്ന് അംഗീകരിക്കേണ്ടി വന്നു. എന്നാൽ ഇപ്പോഴും സർക്കാർ ഇത് സംബന്ധിച്ച് ഒളിച്ചു കളിക്കുകയാണ്. സർക്കാരിന്റെ ഈ സമീപനം അർഹതപ്പെട്ട കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാക്കും. ഇന്ന് പ്രതിപക്ഷം സർക്കാരിന്റെ കണക്കുകളിലെ പൊരുത്തക്കേട് കണക്കുകൾ സഹിതം പൊതുജനങ്ങളുടെ മുന്നിൽ വയ്ക്കുന്നു. ഇത് സർക്കാരിന്റെ കണക്കുകളിലെ തന്നെയുള്ള അന്തരമാണ്. യാഥാർഥ്യം ഇതിലും എത്രയോ കൂടുതലാണ്. കോവിഡ് മരണ കണക്കുകൾ കൃത്യമാവുന്നത് വരെ പ്രതിപക്ഷം ഈ വിഷയം ഉയർത്തിക്കൊണ്ടേ ഇരിക്കും. സർക്കാർ മറുപടി പറയണം.
Post Your Comments