ബീജിംഗ്: അച്ഛനെ എത്രയും പെട്ടെന്ന് അറസ്റ്റുചെയ്ത് ജയിലിലാക്കണമെന്ന് ആവശ്യവുമായി പതിനാലുകാരൻ. വീട്ടുജോലിയില്‍ സഹായിക്കാന്‍ ആവശ്യപ്പെട്ടതാണ് പരാതിയ്ക്ക് പിന്നിൽ. വീട്ടുജോലി ചെയ്യാൻ ആവശ്യപ്പെട്ട അച്ഛനെതിരെ ബാലവേല ആരോപിച്ച് മകന്‍ പൊലീസില്‍ പരാതി നല്‍ക്കുകയായിരുന്നു. ചൈനയിലെ അന്‍ഹുയ് പ്രവിശ്യയിലാണ് സംഭവം.
സ്മാര്‍ട്ട്ഫോണില്‍ സമയം കളയുന്ന പതിനാലുകാരനോട് ഫോണ്‍ മാറ്റിവച്ച് പഠനത്തില്‍ ശ്രദ്ധിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പറഞ്ഞിട്ടും അനുസരിക്കാത്തതിൽ ദേഷ്യം തോന്നിയ അച്ഛൻ ബലം പ്രയോഗിച്ച് ഫോണ്‍ പിടിച്ചുവാങ്ങി. തുടര്‍ന്ന് വീട്ടുജോലില്‍ സഹായിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത്തിൽ ദേഷ്യം തോന്നിയ പതിനാലുകാരനാണ് അച്ഛനോട് പ്രതികാരം ചെയ്തത്.
read also: ഓണത്തിന് മുമ്പ് വാക്സിനേഷൻ ഊർജിതമാക്കും: നിലവിൽ ഉള്ള നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി
അച്ഛന്റെ കണ്ണുവെട്ടിച്ച് വീടിന് പുറത്തിറങ്ങിയാണ് പതിനാലുകാരന്‍ സ്റ്റേഷനിലെത്തിയത്. തന്നെ ജോലിചെയ്യാന്‍ പ്രേരിപ്പിച്ചത് നിയമത്തിന് എതിരാണെന്നും അച്ഛന്റെ പ്രവൃത്തി ബാലവേലയായി കാണണമെന്നുമുള്ള പരാതി നൽകിയത്.
പരാതി വിശ്വസിച്ച പൊലീസ് ഉടന്‍ കുട്ടിയെയും കൂട്ടി വീട്ടിലെത്തി അച്ഛനെതിരെ കേസെടുക്കുകയാണെന്നും അറിയിച്ചു. തുടർന്ന് നടന്ന സംഭവങ്ങള്‍ മാതാപിതാക്കൾ പൊലീസിനെ ധരിപ്പിക്കുകയായിരുന്നു
Post Your Comments