ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ ‘സ്‌നേഹയാനം’ പദ്ധതി പ്രകാരം ജില്ലയിൽ തിരഞ്ഞെടുക്കപ്പെടുന്ന രണ്ടുപേര്‍ക്ക് ഇലക്‌ട്രിക് ഓട്ടോ സൗജന്യമായി നല്‍കുന്നു. അപേക്ഷിക്കുന്നവരില്‍ മുന്‍ഗണനാ ക്രമത്തില്‍ രണ്ടുപേരെ പരിഗണിക്കും.
Read Also : മിഷൻ വാക്‌സിൻ സുരക്ഷ : സൗജന്യ കോവിഡ് വാക്‌സിൻ കുത്തിവെപ്പ് നടത്തി റിലയൻസ്
നാഷണല്‍ ട്രസ്റ്റ് നിയമത്തിലുള്‍പ്പെട്ട ഓട്ടിസം, സെറിബ്രല്‍ പള്‍സി, ബുദ്ധിമാന്ദ്യം, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി എന്നിവ ബാധിച്ചവരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് വരുമാനം മാര്‍ഗം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ‘സ്‌നേഹയാനം’ പദ്ധതി ആരംഭിച്ചത്. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 31നകം അപേക്ഷിക്കണം.
അപേക്ഷകർ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരായിരിക്കണം. ഭര്‍ത്താവ് ഉപേക്ഷിച്ചവരോ വിധവകളോ, മറ്റു വരുമാന മാര്‍ഗങ്ങള്‍ ഇല്ലാത്തവരോ ആയിരിക്കണം. ത്രീ വീലര്‍ ലൈസന്‍സ് ഉള്ളവര്‍ ആയിരിക്കണം. അനുവദിക്കുന്ന ഇല്‌ക്‌ട്രോണിക് ഓട്ടോ മറിച്ചു വില്‍പ്പന നടത്താന്‍ പാടില്ല. ഈ വിഭാഗത്തില്‍പ്പെടുന്ന ഭിന്നശേഷിക്കാരുടെ അമ്മമാര്‍ക്ക് അപേക്ഷിക്കാം.
Post Your Comments