ന്യൂഡല്‍ഹി: ബിജെപിയെ തടയാന്‍ പുതിയ തന്ത്രവുമായി ശിരോമണി അകാലി ദള്‍. പ്രാദേശിക പാര്‍ട്ടികളെ ഒരുമിച്ച് നിര്‍ത്തി ദേശീയ മുന്നണി രൂപീകരിക്കാനാണ് ശിരോമണി അകാലി ദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
Also Read: ഫോണ്‍ കോളിലൂടെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്താനാകുമെന്ന സോഷ്യല്‍ മീഡിയ പ്രചരണം: വിശദീകരണം നൽകി യുഎഇ
ആം ആദ്മി പാര്‍ട്ടിയും ശിരോമണി അകാലി ദളും സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുകയാണെന്ന് സൂചനയുണ്ട്. അടുത്ത വര്‍ഷം പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ശിരോമണി അകാലി ദളിന്റെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.
എസ്എഡി ഒരു കര്‍ഷക പാര്‍ട്ടിയാണെന്നും എന്തുവില കൊടുത്തും പഞ്ചാബില്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് തടയുമെന്നും സുഖ്ബീര്‍ സിംഗ് പറഞ്ഞു. ബിജെപിയുമായുള്ള സഖ്യം അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments