കാണ്‍പൂര്‍ : തന്റെ കടയിൽ കച്ചവടം കുറഞ്ഞതിലുള്ള ദേഷ്യത്തിൽ തൊട്ടടുത്ത് കച്ചവടം നടത്തുന്ന യുവതിയുടെ മൂക്കു മുറിച്ച് യുവാവ്. കാണ്‍പൂരിലാണ് സംഭവം നടന്നത്. കല്യാണ്‍പൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ആശുപത്രി പരിസരത്ത് കാന്‍റീന്‍ നടത്തുന്ന വിനോദ് എന്നയാളാണ് പ്രതി. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.
ആശുപത്രി പരിസരത്ത് യുവതി ചായക്കച്ചവടം തുടങ്ങിയതാണ് വിനോദിനെ ചൊടിപ്പിച്ചത്. ചായക്കട ഒഴിവാക്കണമെന്ന് ഇയാള്‍ യുവതിയോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ കൂട്ടാക്കിയില്ല. ഈ ചായക്കട വന്നതോടെ തന്‍റെ കാന്‍റീനില്‍ കച്ചവടം കുറഞ്ഞെന്നായിരുന്നു വിനോദിന്‍റെ പരാതി.ഇതോടെ ഇരുവരും തമ്മിൽ തർക്കമായി. ടുവില്‍ രോഷം മൂത്ത്, യുവതിയെ നിലത്തേക്ക് തള്ളിയിട്ടു. എന്നിട്ട്, കൈയില്‍ കരുതിയ കത്തി കൊണ്ട് മൂക്ക് മുറിക്കുകയായിരുന്നു.
Read Also : ക്യാന്‍സര്‍ മുതല്‍ വജൈനല്‍ അണുബാധ വരെ അകറ്റാം: സ്ത്രീകള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇവയെല്ലാം
ഇതിനുശേഷവും കട ഒഴിവാക്കിയില്ലെങ്കില്‍ വലിയ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് വിനോദ് ഭീഷണിപ്പെടുത്തിയതായി യുവതി പൊലീസിനോട് പറഞ്ഞു. യുവതി ഇപ്പോൾ പ്രദേശത്തെ ആശുപത്രിയില്‍ ചികിത്സയിലാണ് ഉള്ളത്. സംഭവത്തിൽ ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
Post Your Comments