NattuvarthaLatest NewsKeralaNews

സ്ത്രീയുടെ സ്വകാര്യതയില്‍ ക്യാമറയുമായി അതിക്രമിച്ചു കയറിയ സാമൂഹിക വിരുദ്ധര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം:കെ സുധാകരൻ

രമ്യ ഹരിദാസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും കെ സുധാകരൻ

തിരുവനന്തപുരം: ജനങ്ങളെ സഹായിക്കാന്‍ പുറത്തിറങ്ങിയതിന്റെ പേരില്‍ രമ്യ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേരിടുന്നതിന്റെ പിന്നില്‍ കേവലം രാഷ്ട്രീയ വൈരാഗ്യം മാത്രമാണ് കാരണമെന്നും സ്ത്രീയുടെ സ്വകാര്യതയില്‍ ക്യാമറയുമായി അതിക്രമിച്ചു കയറിയ സാമൂഹിക വിരുദ്ധര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.

ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച രമ്യ ഹരിദാസ് എംപി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ഇരുന്ന സംഭവത്തിൽ രമ്യ ഹരിദാസിന് പിന്തുണ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരത്തിലിറങ്ങിയ രമ്യ ഹരിദാസ് ഭക്ഷണം വാങ്ങാനായി ഹോട്ടലില്‍ കാത്തിരിക്കുമ്പോള്‍ അവരെ ഉപദ്രവിക്കാന്‍ ചിലർ ശ്രമിക്കുകയായിരുന്നു എന്നും സുധാകരൻ ആരോപിച്ചു.

രമ്യയുടെ സ്വകാര്യതയില്‍ അതിക്രമിച്ചു കേറിയതിനു ശേഷം സോഷ്യല്‍ മീഡിയ വഴി സിപിഎം വക വ്യക്തിഹത്യയും തുടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ദിരാ ഗാന്ധിയുടെ പിന്‍മുറക്കാരിയാണ് ആലത്തൂരിന്റെ ജനകീയ എം.പി. രമ്യ ഹരിദാസ് എന്നും രമ്യ ഹരിദാസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും കെ സുധാകരൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button