Latest NewsNewsInternationalWomenLife Style

സ്ത്രീകൾ മാത്രമുള്ള ഒരു പട്ടണം, അവിവാഹിതരായ പുരുഷന്മാരെ ഒരു ദിവസത്തേക്ക് കടത്തിവിടും: വിചിത്രമായ രീതി

ബ്രസീൽ: സ്ത്രീകൾ മാത്രം താമസിക്കുന്ന ഒരു പട്ടണം ! ചിന്തിക്കാൻ സാധിക്കുന്നുണ്ടോ? ഈ പട്ടണത്തിൽ സ്ത്രീകളുടെ നിയമങ്ങളാണ്. ബ്രസീലിലാണ് സംഭവം. പുരുഷന്മാർ സ്ഥിരതാമസമാക്കാത്ത ഈ പട്ടണത്തിലെ സ്ത്രീകൾ ഹാപ്പിയാണ്. ബ്രസീലിലെ തെക്ക് കിഴക്കൻ പട്ടണ പ്രദേശമായ നോവ ഡോ കോർഡെറോയിൽ 600 സ്ത്രീകളാണ് താമസിക്കുന്നത്. 20 നും 35 നും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ് ഭൂരിഭാഗവും.

ചിലർ വിവാഹിതരായി കുടുംബമായി കഴിയുകയാണെങ്കിലും ഭർത്താവ് കൂടെയുണ്ടാകില്ല. അവരുടെ ഭർത്താക്കന്മാരെ വീട്ടിൽ നിന്ന് അകലെ ജോലിചെയ്യാൻ പ്രേരിപ്പിക്കുന്ന നിയമമാണ് ഇവിടെയുള്ളത്. വാരാന്ത്യങ്ങളിൽ മാത്രമേ പുരുഷന്മാർക്ക് വീട്ടിലേക്ക് മടങ്ങാൻ സാധിക്കുകയുള്ളു. അതുപോലും ഒരു ദിവസത്തിൽ കൂടുതൽ താമസിക്കാനുള്ള അവകാശമില്ല. 18 വയസ്സ് തികയുന്ന ആണ്മക്കളെയും സമാനരീതിയിൽ പഠനത്തിനും മറ്റുമായി പട്ടണത്തിനു പുറത്തേക്ക് പറഞ്ഞയക്കുന്നു.

Also Read:ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ശവ ശരീരത്തിന്റെ തല ഭക്ഷിക്കുന്ന വീഡിയോ വൈറൽ : കേസെടുത്ത് പൊലീസ്

സ്വന്തം ഇഷ്ടപ്രകാരം ഈ പട്ടണത്തിലേക്ക് പ്രവേശിക്കാൻ പോലും പുറത്തുനിന്നുള്ള മറ്റ് പുരുഷന്മാർക്ക് അനുവാദമില്ല. ജനസംഖ്യയുടെ ഏതാണ്ട് 95% ശതമാനം യുവതികളെ ഉൾക്കൊള്ളുന്ന ഈ പട്ടണം, അവിവാഹിതരായ പുരുഷന്മാരെ മാത്രം ചില നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഗ്രാമത്തിലേക്ക് പ്രവേശിപ്പിക്കും. ഒരു ദിവസത്തെ താമസത്തിനു ശേഷം ഇവരെ തിരിച്ചയക്കും. തുടരാൻ ആഗ്രഹമുള്ളവർ ഇവിടുത്തെ സ്ത്രീകളുടെ നിയമങ്ങളുമായി ഒത്തുപോകുമെന്ന് ഉറപ്പ് നൽകണം.

1890 കളിൽ, വ്യഭിചാരം ആരോപിച്ച് കുറ്റക്കാരനായ ഒരാളെ വിവാഹം കഴിക്കാൻ ഒരു യുവതിയെ അധികാരികൾ നിർബന്ധിച്ചു. എന്നാൽ, ഇത് നിരസിച്ച യുവതിയും കുടുംബവും കത്തോലിക്കാസഭയിൽ നിന്ന് പുറത്താക്കപ്പെട്ടു. ഇതോടെ, ആ യുവതിയുടെ ആശയമാണ് ഇന്ന് ഈ ഗ്രാമം പാലിച്ചുപോരുന്നത്. ഈ യുവതിയുടെ കൂടെ അവിവാഹിതരായ മറ്റ് സ്ത്രീകളും, അമ്മ മാത്രമുള്ള കുടുംബങ്ങളും ഈ കമ്മ്യൂണിറ്റിയിൽ ചേർന്നു. പുരുഷന്മാരെ അവരുടെ ജീവിതരീതിയിൽ ഇടപെടാനുള്ള ശ്രമങ്ങൾ കർശനമായി തടഞ്ഞ്, സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള അവരുടെ ആഗ്രഹത്തെ ശക്തിപ്പെടുത്തുക എന്നതായിരുന്നു ഇവിടുത്തെ സ്ത്രീകളുടെ ലക്‌ഷ്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button