COVID 19KeralaLatest NewsNews

സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷമെന്ന് ആരോഗ്യമന്ത്രി : സ്റ്റോക്ക് ഉള്ളത് സ്വകാര്യ ആശുപത്രികളിൽ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത്  ആവശ്യത്തിന് വാക്‌സിന്‍ ലഭ്യമാക്കാത്തത് മൂലം കടുത്ത വാക്‌സിന്‍ ക്ഷാമമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ വാക്‌സിന്‍ സ്‌റ്റോക്ക് ഏകദേശം അവസാനിച്ചത് പോലെയാണെന്നും മന്ത്രി പറഞ്ഞു.

Read Also : കെട്ടിട നിര്‍മാണ സാമഗ്രികള്‍ വാങ്ങിയതിനുള്ള പണം നല്‍കാന്‍ വൈകിയ യുവാവിനെ കടയുടമ പൂട്ടിയിട്ടു 

ഇതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് വാക്സിൻ വിതരണം പൂർണമായും നിലച്ചേക്കും. 150-ഓളം സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് ഇനി വിതരണമുണ്ടാവുക. സർക്കാർ മേഖലയിൽ ബുക്ക് ചെയ്തവർക്കും വാക്സീൻ ലഭ്യമാകില്ല. ഇതോടെ രണ്ടാം ഡോസ് കാത്തിരിക്കുന്നവർ, യാത്രയ്ക്കായി വാക്സിൻ വേണ്ടവർ എന്നിവർ കൂടുതൽ പ്രതിസന്ധിയിലാകും.

പത്തനംതിട്ട, കോട്ടയം, വയനാട് എന്നീ ജില്ലകളില്‍ കോവാക്‌സിന്‍ മാത്രമാണുള്ളത്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ സ്റ്റോക്ക് പൂർണമായും തീർന്നു. ബാക്കിയുള്ള ജില്ലകളിലും വാക്‌സിനുകളുടെ അളവ് കുറവാണ്. അതേസമയം, സ്വകാര്യമേഖലയിൽ ബുക്ക് ചെയ്ത വാക്സീൻ ലഭിക്കും.

കേരളത്തിൽ പതിനെട്ട് വയസ്സിന് മുകളിലുള്ള 1.48 കോടിപേർക്ക് ഇതുവരെ ആദ്യ ഡോസ് കുത്തിവയ്പ് പോലും കിട്ടിയിട്ടില്ല. നാൽപത്തിയഞ്ച് വയസ്സിന് മുകളിലുള്ളവരിൽ കാൽക്കോടിയിലേറെപ്പേരും ആദ്യ ഡോസിനായി കാത്തിരിക്കുകയാണ്. ആഗസ്ത് മാസത്തിനുള്ളിൽ കേരളത്തിന് 60 ലക്ഷം ഡോസ് വാക്സിൻ അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി ഈ മാസം പതിനൊന്നിന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button