Latest NewsKeralaIndiaNewsInternational

ബംഗ്ലാദേശികളെയും രോഹിംഗ്യകളെയും നിയമവിരുദ്ധമായി ഇന്ത്യയിലെത്തിക്കുന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ

എടിഎസിന് ലഭിച്ചത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്

ലക്നൗ: ബംഗ്ലാദേശികളെയും രോഹിംഗ്യകളെയും നിയമവിരുദ്ധമായി ഇന്ത്യയിലെത്തിക്കുന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. സംഘത്തലവൻ നൂർ മുഹമ്മദ്, കൂട്ടാളികളായ റഹ്മത്തുള്ള , ഷബിയുള്ള എന്നിവരാണ് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ പിടിയിലായത്.

അഭയാർഥികളായ സ്ത്രീകളെയും കുട്ടികളെയും കടത്തിക്കൊണ്ടുവന്ന് ഗാസിയാബാദ്, നോയിഡ, ഡൽഹി തുടങ്ങിയ നഗരങ്ങളിലാണ് ഇവർ പാർപ്പിച്ചത്. ബംഗ്ലാദേശികളെയും രോഹിംഗ്യകളെയും നിയമവിരുദ്ധമായി രാജ്യത്ത് പാർപ്പിക്കുന്നതിന് സംഘത്തിന് ധനസഹായം ലഭിച്ചിരുന്നതായാണ് ലഭ്യമായ വിവരം.

ബംഗ്ലാദേശിലെയും മ്യാൻമറിലെയും പൗരന്മാരെ നിയമവിരുദ്ധമായി ഇന്ത്യയിൽ പാർപ്പിക്കുന്നുവെന്ന രഹസ്യവിവരം എടിഎസിന് ലഭിച്ചത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. വിശദമായ അന്വേഷണത്തിൽ രോഹിംഗ്യകളെയും ബംഗ്ലാദേശിൽ നിന്നുള്ള സ്ത്രീകളെയും ഇന്ത്യയിൽ വന്ന് വിവാഹം കഴിക്കാനും, പുരുഷന്മാരെയും കുട്ടികളെയും ഇന്ത്യയിലെത്തി ഫാക്ടറികളിൽ ജോലിചെയ്യാനും ഇവർ പ്രേരിപ്പിക്കുന്നതായി കണ്ടെത്തുകയായിരുന്നു.

ചൈന വൈറസിനെ ബയോവെപ്പണായി ഉപയോഗിച്ചു, അന്വേഷണ ആവശ്യവുമായി മുൻ ആരോഗ്യ ഉദ്യോഗസ്ഥൻ കോടതിയിൽ

നൂർ മുഹമ്മദ് ചില രോഹിംഗ്യകളെയും ബംഗ്ലാദേശികളെയും ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതായി മനസ്സിലായതിനെത്തുടർന്ന് ഗാസിയാബാദ് സ്റ്റേഷനിൽ വച്ച് എടിഎസ് സംഘം ഇവരെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു.

ചോദ്യം ചെയ്യലിനിടെ തന്റെ കൂട്ടാളികൾ ഡൽഹി സ്റ്റേഷനിൽ കാത്തിരിക്കുകയാണെന്ന മുഹമ്മദിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് അവരെയും കസ്റ്റഡിയിലെടുത്തു.ഇവർക്ക് ഒപ്പമുണ്ടായിരുന്ന മ്യാൻമറിൽ നിന്നുള്ള 16 വയസും 18 വയസും പ്രായമുള്ള രണ്ട് പെൺകുട്ടികളെ അന്വേഷണ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button