ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ ഇന്ത്യക്ക് തോൽവി. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ സാത്വിക് സായ് രാജ് – ചിരാഗ് ഷെട്ടി സഖ്യത്തെ ഇന്ത്യാനേഷ്യയുടെ കെവിൻ സഞ്‍ജയ സുകമുൽജോ – മാർക്കസ് ഫെർണാൽഡി ജിഡിയോൺ സംഖ്യം പരാജയപ്പെടുത്തി.
നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യയുടെ തോൽവി. സ്കോർ: 21-13, 21-12. ലോക ഒന്നാം നമ്പറുകാരായ ഇന്ത്യാനേഷ്യൻ ടീമിനെതിരേ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചു. എന്നാൽ പരിചയസമ്പത്തിന്റെ ബലത്തിൽ ഇന്ത്യാനേഷ്യ മത്സരം സ്വന്തമാക്കുകയായിരുന്നു.
Read Also:- വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം!
മത്സരം വെറും 32 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. മത്സരത്തിൽ പരാജയപ്പെട്ടുവെങ്കിലും ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ സാധ്യതകൾ അവസാനിച്ചിട്ടില്ല. ഗ്രൂപ്പ് എയിലെ അടുത്ത മത്സരത്തിൽ നാളെ ഇന്ത്യൻ ടീം ബ്രിട്ടണെ നേരിടും.
Post Your Comments