മലപ്പുറം: മോഷ്ടിച്ച സ്‌കൂട്ടര്‍ തിരികെ നല്‍കി കള്ളൻ. വീട്ടുമുറ്റത്തുനിന്ന് മോഷണം പോയ സ്കൂട്ടറാണ് കള്ളൻ തിരികെ കൊണ്ടുവെച്ചത്. ഒപ്പം പുതിയ ഹെൽമറ്റും.
വേങ്ങര പറപ്പൂര്‍ ചോലകുണ്ട് ആമകുളങ്ങര റഷീദിന്റെ വീട്ടുമുറ്റത്ത് നിന്ന് ജൂണ്‍ 21ന് രാത്രിയാണ് സ്‌കൂട്ടര്‍ മോഷണം പോയത്. രാത്രിയിൽ താക്കോല്‍ വാഹനത്തില്‍ തന്നെ മറന്ന് വെച്ച് വീട്ടിനുള്ളിലേക്ക് പോയ റഷീദ് പുലര്‍ച്ചെയാണ് വാഹനം നഷ്ടടപ്പെട്ടത് അറിയുന്നത്. റഷീദിന്റെ പരാതിയിയെ തുടർന്ന് വേങ്ങര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി പോലീസ് റോഡിലെ സിസിടിവികളും മറ്റും പരിശോധിച്ചു. അന്വേഷണം പാലക്കാട്ടേക്ക് വ്യാപിക്കുന്നതിനിടെയാണ് മോഷ്ടാവിന് മനംമാറ്റം ഉണ്ടായത്. ഇന്നലെ പുലര്‍ച്ചെ വാഹനം റഷീദിന്റെ വീട്ടുമുറ്റത്ത് തന്നെ പ്രത്യക്ഷപ്പെടുകയായിരുന്നു. മോഷണ സമയത്ത് സ്‌കൂട്ടറിലുണ്ടായിരുന്ന പഴയ ഹെല്‍മെറ്റിന് പകരമായി പുതിയൊരു ഹെല്‍മറ്റും മോഷ്ടാവ് സ്‌കൂട്ടറില്‍ വെച്ചിരുന്നു. പുലര്‍ച്ചെ സ്‌കൂട്ടറിനൊപ്പം പുതിയ ഹെല്‍മറ്റും കണ്ട് വീട്ടുകാര്‍ അമ്പരന്നു.
Post Your Comments