പട്ന :കാമുകിയെ കാണാനെത്തിയ 17 വയസ്സുകാരനെ പിടികൂടി ജനനേന്ദ്രിയം മുറിച്ചെടുത്ത ശേഷം പെൺകുട്ടിയുടെ ബന്ധുക്കൾ തല്ലിക്കൊന്നു. വിവരമറിഞ്ഞെത്തിയ ആൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും മൃതദേഹം മുഖ്യപ്രതിയുടെ വീടിനു മുന്നിൽ സംസ്കരിച്ചു. ബിഹാർ മുസഫർപുരിലെ പുര രാംപുര്‍ഷാ ഗ്രാമത്തിലാണു സംഭവം. ഈ ഗ്രാമത്തിൽ തന്നെയുള്ള സൗരഭ്കുമാർ എന്ന പതിനേഴുകാരനാണു പ്രണയിച്ചതിന്റെ പേരിൽ ക്രൂരമായി കൊല്ലപ്പെട്ടത്.
#WATCH | Kin of the man killed in connection with an alleged love affair in Muzzafarpur, Bihar was cremated in front of the accused’s house, yesterday.
Prime accused and three others have been arrested in connection with the killing: Kanti Police Station, Muzzafarpur pic.twitter.com/ZNYWYcDWjc
— ANI (@ANI) July 25, 2021
രാത്രി കാമുകിയെ കാണാൻ അവളുടെ വീട്ടിലെത്തിയ സൗരഭിനെ ബന്ധുക്കൾ പിടികൂടുകയായിരുന്നു. പിന്നാലെ അതിക്രൂരമായി മർദിക്കുകയും ജനനേന്ദ്രിയം മുറിച്ചെടുക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..വിവരമറിഞ്ഞു രോഷാകുലരായി നാട്ടുകാരും ആൺകുട്ടിയുടെ ബന്ധുക്കളും പാഞ്ഞെത്തി. പോസ്റ്റുമോർട്ടം നടത്തി വിട്ടുകൊടുത്ത മൃതദേഹം മുഖ്യപ്രതിയായ സുശാന്ത് പാണ്ഡെയുടെ വീടിന് മുന്നിൽ കൊണ്ടുവന്ന് ചിതയൊരുക്കി സംസ്കരിച്ചു.
പിന്നാലെ പ്രതിയുടെ വീട് നാട്ടുകാർ തല്ലിത്തകർത്തു.സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സൗരഭിന്റെ മരണവുമായി ബന്ധപ്പെട്ട് സുശാന്ത് പാണ്ഡെയെ അറസ്റ്റു ചെയ്തു. സുശാന്തിന്റെ വീട് ആക്രമിച്ച സംഭവത്തില്‍ മൂന്നു പേരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
Post Your Comments