തിരുവനന്തപുരം : കുണ്ടറ പീഡന പരാതി വിവാദത്തിൽ പ്രവർത്തകർക്കെതിരെ നടപടിയുമായി എൻസിപി. പരാതിക്കാരിയായ പെൺകുട്ടിയുടെ പിതാവിനെയടക്കം 5പേരെ എൻസിപി പുറത്താക്കി. രണ്ട് പേരെ നേരത്തെയും മൂന്ന് പേരെ ഇന്നുമാണ് പുറത്താക്കിയത്. പാർട്ടിയുടെ സൽപ്പേര് കളഞ്ഞവെന്ന് കമ്മീഷൻ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ പറഞ്ഞു.
പത്മാകരൻ, രാജീവ് എന്നിവർക്കെതിരെയാണ് നേരത്തെ നടപടിയെടുത്തിരുന്നത് . ഇപ്പോൾ ബെനഡിക്റ്റ്, പ്രദീപ് കുമാർ, ഹണി ബിറ്റോ എന്നിവരെയാണ് പുറത്താക്കിയത്. ഫോൺ വിളി വിവാദത്തിൽ പ്രചാരണം നടത്തിയതിനെ തുടർന്നാണ് ഹണിബിറ്റോയെ പുറത്താക്കിയത്. ബെനഡിക്റ്റ് ആണ് പത്ര മാധ്യമങ്ങൾക്ക് ഫോൺ റെക്കോർഡ് നൽകിയത്.
Read Also : ഇന്ത്യ പാക് ഭിന്നത: ഇന്ത്യയുടെ അഭിപ്രായത്തോട് ചേർന്ന് അമേരിക്ക
അതേസമയം, കുണ്ടറ പീഡന പരാതി വിവാദത്തിൽ മന്ത്രി എ കെ ശശീന്ദ്രനെ എൻസിപി താക്കീത് ചെയ്തു. ഫോൺ സംഭാഷണങ്ങളിലും ഇടപെടലുകളിലും ജാഗ്രത വേണമെന്നാണ് എൻസിപി മന്ത്രി ശശീന്ദ്രന് നൽകിയിരിക്കുന്ന നിർദ്ദേശം. പ്രവർത്തകർ ഇനി ശുപാർശകളും നിവേദനങ്ങളുമായി മന്ത്രിയെ നേരിട്ട് ബന്ധപ്പെടരുതെന്നും നിർദ്ദേശമുണ്ട്. സംസ്ഥാന സമിതിയിലൂടെ മാത്രമേ അത്തരം കാര്യങ്ങൾക്ക് സമീപിക്കാവൂ എന്നാണ് പാർട്ടി തീരുമാനം.
Post Your Comments