KeralaLatest NewsNews

സംവിധായകന്‍ കമല്‍ ഔദ്യോഗിക വസതിയില്‍ വെച്ച് തന്നെ പീഡിപ്പിച്ചു, യുവതിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി സിനിമാ ലോകം

തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിനെതിരെ പീഡന ആരോപണവുമായി യുവതി. കമല്‍ നായിക വേഷം വാഗ്ദാനം നല്‍കിയാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു. ഔദ്യോഗികവസതിയില്‍ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചതെന്നും യുവതി ആരോപിക്കുന്നുണ്ട്.

Read Also : സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലെ കൊവിഡ് വാക്സിന്‍ വിതരണം പ്രതിസന്ധിയില്‍

കമല്‍ സ്വന്തം കൈപ്പടയില്‍ 2019 ഏപ്രില്‍ 30ന് എഴുതിയ നല്‍കിയ കത്തും യുവതി പുറത്തുവിട്ടു. പോസ്റ്റ് റിമൂവ് ചെയ്യണമെന്ന ഭീഷണി എന്നോട് വേണ്ട! ചെയ്യില്ല, എന്ന കുറിപ്പോടെയാണ് കത്ത് പോസ്റ്റ് ചെയ്തിട്ടുള്ളത്. രണ്ട് നടിമാരെ കമല്‍ ‘ആമി’യുടെ ചിത്രീകരണവേളയില്‍ പീഡിപ്പിച്ചതായി വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

കത്തിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ് :

പരസ്പരം സംസാരിച്ച് തീരുമാനിച്ച പ്രകാരം അടുത്ത ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി ഞാന്‍ സംവിധാനം ചെയ്യുന്ന മഞ്ജുവാര്യരും ടോവിനോ തോമസും മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്ന പേരിടാത്ത പുതിയ സിനിമയില്‍ പ്രധാനപ്പെട്ട ഒരു റോള്‍ ( ടോവിനോയുടെ കൂടെ ) ഉറപ്പായി തന്നു കൊള്ളാം എന്ന് ഇതിനാല്‍ സമ്മതിച്ചിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button