ദിസ്പുര്‍ : അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷം, അമിത് ഷാ ഇടപെടുന്നുദിസ്പുര്‍: അസം-മിസോറം അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നു. സര്‍ക്കാര്‍ വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കിയതായും അതിര്‍ത്തിയില്‍ വെടിവെപ്പുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
Read Also : ചൈനീസ് അധിനിവേശം തടയാൻ ശക്തമായ നീക്കവുമായി ഇന്ത്യൻ സൈന്യം: പുതിയ നീക്കങ്ങൾ ഇങ്ങനെ
അസമിലെ ചാച്ചാര്‍ ജില്ലയും മിസോറമിലെ കോലാസിബ് ജില്ലയും അതിര്‍ത്തി പങ്കുവെക്കുന്ന പ്രദേശത്താണ് സംഘര്‍ഷമെന്നാണ് വിവരം. അക്രമം അവസാനിപ്പിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി സംസാരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതിര്‍ത്തികടന്നുള്ള കയ്യേറ്റം തടയാനെത്തിയ അസം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു നേരെ മിസോറം അക്രമണകാരികളില്‍നിന്ന് കല്ലേറുണ്ടായതായി അസം പോലീസ് ആരോപിച്ചു. പ്രശ്നം അടിയന്തരമായി പരിഹരിക്കാന്‍ ഇടപെടല്‍ വേണമെന്ന് അമിത് ഷായെ ടാഗ് ചെയത് മിസോറം മുഖ്യമന്ത്രി സോറംതംഗ ട്വീറ്റ് ചെയ്തു. മിസോറമിലേക്ക് വരികയായിരുന്ന ദമ്പതിമാരെ ചാച്ചാറില്‍ വെച്ച് ഒരു സംഘം കൈയ്യേറ്റം ചെയ്തതായി മുഖ്യമന്ത്രി ആരോപിച്ചു. ഇത്തരം അതിക്രമങ്ങളെ എങ്ങനെ ന്യായീകരിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.
Post Your Comments