KeralaNattuvarthaLatest NewsNews

പശുക്കളുടെ വായില്‍ നിന്ന് പത, മൂക്കില്‍ പുഴുക്കള്‍: രോ​ഗബാധയിൽ ആശങ്കയോടെ ഉടമകൾ

15 ആടുകൾ അജ്ഞാതരോ​ഗം ബാധിച്ച്‌ ചത്തു

ആലപ്പുഴ: മാവേലിക്കര തഴക്കര പഞ്ചായത്തിലെ 14 പശുക്കളിൽ കുളമ്പുരോഗബാധ കണ്ടെത്തി. കന്നുകാലിവളർത്തുന്നവർ ആശങ്കയിലാണ്. പശുക്കളുടെ വായില്‍ നിന്നു പത വരുന്നുണ്ടെന്നും മൂക്കില്‍ നിന്നു ദിവസവും പുഴുക്കളെ എടുത്തു കളയുകയാണെന്നും ഉടമകള്‍ പറയുന്നു. ഉള്ളിലെ വ്രണം മൂലം ഇവ തീറ്റയെടുക്കുന്നില്ല.

മൂന്നുമാസം മുന്‍പുണ്ടായ രോഗത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോൾ കണ്ടുവരുന്നതെന്നു മൃഗസംരക്ഷണ വകുപ്പ് പറയുന്നു. കുളമ്പു രോഗം പലഭാഗത്തും ഉണ്ടെന്നും ഈ വര്‍ഷം രണ്ടുഘട്ട വാക്സിനും ലഭ്യമായിട്ടില്ലെ‌ന്നും കർഷകർ പറഞ്ഞു.

read also: വാക്സിന്‍ സ്വീകരിക്കുന്നതിനെ എതിര്‍ത്ത് വീഡിയോ പ്രചരിപ്പിച്ചിരുന്ന യുവാവ് കോവിഡ് ബാധിച്ച് മരിച്ചു

വിമുക്ത ഭടൻ കൂടിയായ വേണുഗോപാലന്‍ ഉണ്ണിത്താന്റെ ഫാമിലെ 9 പശുക്കള്‍ക്കും സമീപത്തെ ലക്ഷ്മിഭവനം ഉഷ, കാക്കനാട് മീനാക്ഷി എന്നിവരുടെ അഞ്ച് പശുക്കള്‍ക്കും രോഗം സ്ഥിരീകരിച്ചു. കൂടാതെ വേണുഗോപാലന്‍ ഉണ്ണിത്താന്റെ തന്നെ ഫാമിലെ 15 ആടുകൾ അജ്ഞാതരോ​ഗം ബാധിച്ച്‌ ചത്തു. നാല് ആടുകളെ പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോൾ കുടല്‍ ചുരുങ്ങിയതാണു മരണ കാരണമെന്നാണ് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button