KeralaNattuvarthaLatest NewsNews

ഓരോ ആത്മഹത്യയ്ക്കും സർക്കാർ ഉത്തരം പറയണം: അശാസ്ത്രീയമായ അടച്ചിടൽ ആർക്ക് വേണ്ടി

മ​ല​പ്പു​റം: കോവിഡ് രണ്ടാം തരംഗം ജനജീവിതത്തെ തച്ചുടയ്ക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അ​ട​ച്ചും തു​റ​ന്നും പി​ന്നെ​യും അ​ട​ച്ചും മാ​റി​മ​റി​ഞ്ഞ്​ തു​ട​രു​ന്ന കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​ക്കു​കയാണ്. ബാധ്യതകൾക്ക് മേൽ ബാധ്യതകളിലൂടെ കടന്നുപോകുന്ന സാധാരണക്കാരനെയാണ് കോവിഡ് രണ്ടാം തരംഗം കൂടുതലായി ബാധിച്ചിരിക്കുന്നത്.

Also Read:കോവിഡ് പോരാട്ടം മുന്നില്‍ നിന്ന് നയിച്ച് കേന്ദ്രം: സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ സൗജന്യ വാക്‌സിന്റെ കണക്കുകള്‍ പുറത്ത്

ഓരോ ദിവസവും പ്രവചനാതീതമായി മാറി മറിഞ്ഞുകൊണ്ടിരിക്കുകയാണ് കോവിഡ് നിരക്ക്. ക​ണ​ക്കുകളുടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ നാ​ല്​ വി​ഭാ​ഗ​ങ്ങ​ളാ​ക്കി നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്​ അ​ശാ​സ്​​ത്രീ​യ​മാ​ണെ​ന്ന്​ ആ​രോ​ഗ്യ രം​ഗ​ത്തെ വി​ദ​ഗ്​​ധ​ര​ട​ക്കം ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടും സ​ര്‍​ക്കാ​ര്‍ നിലവിലെ തീരുമാനങ്ങളിൽ തന്നെ ഉറച്ചു നിൽക്കുകയാണ്.

അടച്ചിടലുകൾ കൊണ്ട് ടി പി ആർ കുറയാത്തത് തന്നെയാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്. വാക്‌സിനേഷനിലെ പോരായ്മകളും ലഭ്യതക്കുറവും വലിയ തോതിൽ സംസ്ഥാനത്ത് ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം അധികരിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നാം തരംഗ ഭീഷണി കൂടി നിലനിൽക്കുന്ന സാഹചര്യത്തിൽ കൃത്യമായ തീരുമാനങ്ങൾ കൈക്കൊള്ളാനാകാതെ സർക്കാർ പ്രതിസന്ധിയിലാവുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button