KeralaNattuvarthaLatest NewsNews

മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയി; വീട്ടില്‍ ഒറ്റയ്ക്കായിപ്പോയ 15 കാരിക്ക് ഒടുവില്‍ താങ്ങായി സര്‍ക്കാര്‍

പോലീസിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരുന്ന വീട്ടിലെത്തിയാണ് മോചിപ്പിച്ചത്

പത്തനംതിട്ട: മാതാപിതാക്കൾ ഉപേക്ഷിച്ചു പോയതോടെ ഒറ്റയ്ക്കായ 15 കാരിക്ക് താങ്ങായി സര്‍ക്കാര്‍. നാരങ്ങാനം മാടുമേച്ചിലില്‍ ഒറ്റയ്‌ക്കൊരു വീട്ടില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്ന് സുരക്ഷിതമായി പാര്‍പ്പിച്ചു.

read also: ബി.ജെ.പി പ്രാദേശിക നേതാവിന് വെട്ടേറ്റു

വീട്ടുകാര്‍ ഉപേക്ഷിച്ച്‌ പോയ പെണ്‍കുട്ടി ഒരുമാസമായി ഒറ്റയ്ക്കാണ് കഴിയുന്നതെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടൽ. വനിത ശിശുവികസന വകുപ്പ് പത്തനംതിട്ട ശിശു സംരക്ഷണ യൂണിറ്റ് പോലീസിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരുന്ന വീട്ടിലെത്തിയാണ് മോചിപ്പിച്ചത്. കോവിഡ് പരിശോധന നടത്തിയ ശേഷം പെണ്‍കുട്ടിയെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റി. ജില്ലാകളക്ടര്‍ ദിവ്യ എസ്. അയ്യര്‍ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button