Latest NewsKeralaNattuvarthaNewsIndia

ക്ഷണം അവസാനിക്കുന്നില്ല: 3500 കോടി രൂപയുടെ നിക്ഷേപം നടത്താൻ കിറ്റെക്‌സിന് പരിപൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് ശ്രീലങ്ക

3500 കോടി രൂപയുടെ നിക്ഷേപം കിറ്റെക്‌സ് തെലങ്കാനയിൽ നടത്തുമെന്നാണ് സൂചന

കൊച്ചി: 3500 കോടി രൂപയുടെ നിക്ഷേപം നടത്താൻ കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന് ശ്രീലങ്കയിലേക്ക് ക്ഷണം. ഇതിന്റെ ഭാഗമായി ലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ദുരൈ സാമി വെങ്കിടേശ്വരന്‍ കൊച്ചിയിലെത്തി കിറ്റെക്‌സ് എംഡി സാബു എം ജേക്കബുമായി ചർച്ച നടത്തി. കിറ്റെക്‌സിന് വ്യവസായം നടത്താൻ ആവശ്യമായ സാഹചര്യങ്ങൊരുക്കാന്‍ ശ്രീലങ്ക തയ്യാറാണെന്നും പരിപൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായും ലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സാബു ജേക്കബിനോട് വ്യക്തമാക്കി.

അതേസമയം, കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് ആരോപിച്ച സാബു എം ജേക്കബ് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നില്ലെന്നും, അയൽ സംസ്ഥാനങ്ങളിലേക്ക് മാറാനാണ് ആഗ്രഹിക്കുന്നതെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. 3500 കോടി രൂപയുടെ നിക്ഷേപം കിറ്റെക്‌സ് തെലങ്കാനയിൽ നടത്തുമെന്നാണ് സൂചന. ഇതിനായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button