Latest NewsKeralaNattuvarthaNews

വനിതാ ജീവനക്കാരി അടിക്കാനെത്തിയപ്പോൾ സ്വയരക്ഷയ്ക്കായി ഒഴിഞ്ഞു മാറിയ ഉദ്യോഗസ്ഥന് ശിക്ഷാ നടപടി, കുറിപ്പ്

തൃശൂർ: സ്വയരക്ഷയ്ക്കായി ഒഴിഞ്ഞു മാറിയ ഇൻസ്‌പെക്ടർ സി കെ എ നാരായണനെതിരെ വകുപ്പ് തല നടപടി. തൃശൂർ യൂണിറ്റിലെ ഇൻസ്‌പെക്‌ടർ സി കെ എ നാരായണനെതിരെ ഗുരുതരമായ കൃത്യവിലോപവും അച്ചടക്ക ലംഘനവും നടത്തിയെന്നാരോപിച്ച് കെ.എസ്.ആർ.ടി.സിയുടെ ശിക്ഷാനടപടി. അച്ചടക്കനടപടിയുടെ ഭാഗമായി നാരായണനെ മറ്റൊരു യൂണിറ്റിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി കെ.എസ്.ആർ.ടി.സി. കോർപ്പറേഷന്റെ മെമ്മോറാണ്ടത്തെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ‘പിണറായി ഭരണത്തിൽ സ്വയരക്ഷയ്ക്കായി ഒഴിഞ്ഞു മാറുന്നത് പോലും ശിക്ഷാർഹമായ കുറ്റമാണ്’ എന്ന് അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

Also Read:ഇ.പി.എഫ്.ഒ ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത: അക്കൗണ്ടിലേയ്ക്ക് വലിയൊരു തുക ക്രെഡിറ്റ് ആകും, കാരണം ഇതാണ്

ഡ്യൂട്ടിക്കിടയിൽ തൃശൂർ യൂണിറ്റിലെ തന്നെ വനിതാ കണ്ടക്ടർ ആയ ഷൈജ ലീവ് സംബന്ധിച്ച ആവശ്യത്തിനായി ഇൻസ്‌പെക്ടർ സി കെ നാരായണനെ സമീപിച്ചു. ഇതേത്തുടർന്നുണ്ടായ തർക്കത്തിനിടയിൽ വനിതാ കണ്ടക്ടർ ഇൻസ്‌പെക്ടറെ അടിയ്ക്കാനായി കൈ ഉയർത്തി. എന്നാൽ, അദ്ദേഹം ഒഴിഞ്ഞുമാറിയതോടെ വനിതാ കണ്ടക്ടർ നിലത്തേക്ക് കമിഴ്ന്നു വീഴുകയായിരുന്നുവെന്നും പുറത്തത്ത് വന്ന റിപ്പോർട്ടിൽ വ്യക്തമാകുന്നു.

മുതിർന്ന ഉദ്യോഗസ്ഥനായിരിക്കെ, സൂപ്പർവൈസറി തസ്തികയിലുള്ള ആളെന്ന നിലയിൽ മറ്റ് ജീവനക്കാർക്കിടയിൽ മാതൃകയാക്കേണ്ട ആൾ പൊതുമധ്യത്തിൽ വെച്ച് ഒരു വനിതാ ജീവനക്കാരിയെ പ്രകോപിപ്പിച്ച് കയ്യേറ്റം ചെയ്യുന്ന തരത്തിലേക്ക് നാരായണൻ എത്തിച്ചുവെന്നാണ് വകുപ്പിന്റെ കണ്ടെത്തൽ. വിഷയത്തിൽ നാരായണൻ കോർപറേഷന്റെ സൽപ്പേരിനു കളങ്കം വരുത്തിയെന്നാണ് ഉത്തരവിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button