തിരുവനന്തപുരം: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) അംഗങ്ങള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ജൂലൈ മാസത്തില്‍ അംഗങ്ങളുടെ പിഎഫ് അക്കൗണ്ടിലേയ്ക്ക് കൂടുതല്‍ തുക ക്രെഡിറ്റ് ആകും. പിഎഫ് പലിശയാണ് അംഗങ്ങളുടെ അക്കൗണ്ടിലെത്തുക.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ 8.5 ശതമാനം പലിശ നിരക്കാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. പിഎഫിലെ ഈ 8.5 ശതമാനം പലിശ നിരക്ക് ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ തന്നെ ഉപയോക്താക്കളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് കേന്ദ്ര തൊഴില്‍ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.
ഇ.പി.എഫ്.ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ (epfindia.gov.in) പിഎഫ് ബാലന്‍സ് പരിശോധിക്കാം. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്നും 01122901406 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്തും 7738299899 എന്ന നമ്പറിലേയ്ക്ക് EPFOOHO UAN എന്ന് എസ്.എം.എസ് അയച്ചും ബാലന്‍സ് പരിശോധിക്കാവുന്നതാണ്. എസ്.എം.എസ് ചെയ്യുമ്പോള്‍ ഭാഷ തെരഞ്ഞെടുക്കേണ്ടതുണ്ട്. ഉദാഹരണത്തിന് മലയാളമാണ് തെരഞ്ഞെടുത്ത ഭാഷയെങ്കില്‍ EPFOOHO UAN MAL എന്നായിരിക്കണം എസ്.എം.എസിന്റെ ഘടന. ഉമാന്‍ഗ് അപ്ലിക്കേഷന്‍ മുഖേനയും അക്കൗണ്ട് ഉടമയ്ക്ക് ബാലന്‍സ് തുക അറിയാന്‍ സാധിക്കും.
Post Your Comments