തിരുവനന്തപുരം: ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കുന്ന ടേക് എ ബ്രേക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് ജാതീയമായ സ്പര്‍ധയും സര്‍ക്കാര്‍ വിരുദ്ധ വികാരവും വളര്‍ത്തിയെടുക്കാന്‍ നടത്തുന്ന ശ്രമം ജനങ്ങള്‍ തിരിച്ചറിയണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ.
പാതയോര വിശ്രമ കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള പേര് ടേക് എ ബ്രേക്ക് എന്നാണെന്നും അതിന് നവോത്ഥാന നായകനായ അയ്യന്‍കാളിയുടെ പേര് നല്‍കി അപമാനിച്ചു എന്ന നുണ പ്രചരിപ്പിച്ചാണ് ചില സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും മുതലെടുപ്പിന് ശ്രമിക്കുന്നതെന്നും മന്ത്രി വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
Post Your Comments