Latest NewsIndiaNews

സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ തന്നെ പെഗാസസ് ചോർച്ച അന്വേഷിക്കണം: ജോണ്‍ ബ്രിട്ടാസ്

ഫോ‍ർബിഡൺ സ്റ്റോറീസ് എന്ന കൂട്ടായ്മയിലൂടെ ലോകമെമ്പാടുമുള്ള 16 മാധ്യമസ്ഥാപനങ്ങൾ ചേർന്നാണ് പെഗാസസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്ത് വിട്ടത്

ന്യൂഡൽഹി : പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് രാജ്യസഭ എം.പി ജോൺ ബ്രിട്ടാസ്. ഇപ്പോഴിതാ സുപ്രീംകോടതിയിൽ ഹർജി നൽകിയത് എന്തിനാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജോണ്‍ ബ്രിട്ടാസ്. പെഗാസസ് വാങ്ങിയോ ഇല്ലയോ എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നാണ് ജോണ്‍ ബ്രിട്ടാസ് പറയുന്നത്. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ തന്നെ പെഗാസസ് ചോർച്ച അന്വേഷിക്കണമെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.

ഫോ‍ർബിഡൺ സ്റ്റോറീസ് എന്ന കൂട്ടായ്മയിലൂടെ ലോകമെമ്പാടുമുള്ള 16 മാധ്യമസ്ഥാപനങ്ങൾ ചേർന്നാണ് പെഗാസസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്ത് വിട്ടത്. ചാര സോഫ്റ്റ്‍വെയറിലൂടെ കേന്ദ്ര മന്ത്രിമാര്‍, നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണ്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണെന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് മുൻപ് ഫേസ്ബുക്കില്‍ കുറിച്ചത്.

Read Also  :  ഓരോ ആത്മഹത്യയ്ക്കും സർക്കാർ ഉത്തരം പറയണം: അശാസ്ത്രീയമായ അടച്ചിടൽ ആർക്ക് വേണ്ടി

ഇത് ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ള തന്ത്രമാണ്. അമിത് ഷായുടെ പുത്രൻ ജയ്ഷായുടെ ബിസിനസ് സംരംഭങ്ങളെക്കുറിച്ച് വാർത്തകൾ എഴുതിയ പത്രപ്രവർത്തകയുടെ ഫോൺ ചോർത്താൻ ഇന്ത്യൻ സർക്കാരിന് അല്ലാതെ മറ്റാർക്കാണ് താല്‍പ്പര്യമെന്നും ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button