Latest NewsIndiaNews

ലിം​ഗം ഛേദിച്ചെടുത്ത് മർദ്ദിച്ചു കൊന്നവരുടെ വീട്ടിൽ തന്നെ 17 കാരന്റെ മൃതദേഹം ദഹിപ്പിച്ച് നാട്ടുകാർ: സ്ഥലത്ത് സംഘർഷാവസ്ഥ

മുസഫര്‍ന നഗര്‍: മുസഫര്‍പുരില്‍ മർദ്ദിച്ചു കൊന്നവരുടെ വീട്ടിൽ തന്നെ 17 കാരന്റെ മൃതദേഹം ദഹിപ്പിച്ച് നാട്ടുകാർ. കാമുകിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച പതിനേഴുകാരന്റെ മൃതദേഹമാണ് കുറ്റക്കാരെന്ന് സംശയിക്കുന്നവരുടെ വീട്ടില്‍ തന്നെ ബന്ധുക്കള്‍ സംസ്കരിച്ചത്. എന്നാൽ സംഭവത്തെത്തുടർന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിൽക്കുകയാണ്. നീണ്ട പൊലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്തിരിക്കുന്നത്.

Also Read:കോവിഡ് പോരാട്ടം മുന്നില്‍ നിന്ന് നയിച്ച് കേന്ദ്രം: സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ സൗജന്യ വാക്‌സിന്റെ കണക്കുകള്‍ പുറത്ത്

17-കാരനായ സൗരഭ് കുമാറിനെയാണ് കാമുകിയുടെ ബന്ധുക്കൾ ക്രൂരമായി മ‍ര്‍ദ്ദിച്ചു കൊന്നത്. കാമുകിയുടെ സഹോദരന്‍ സുശാന്ത് പാണ്ഡെ സൗരഭിനെ വെള്ളിയാഴ്ച രാത്രി വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ വീട്ടിലെത്തിയ സൗരഭിനെ സുശാന്ത് പാണ്ഡേയും മൂന്ന് ബന്ധുക്കളും ചേ‍ര്‍ന്ന് ക്രൂരമായി മ‍ര്‍ദ്ദിച്ചു. സൗരഭിന്റെ ലിം​ഗം സംഘം ഛേദിച്ചെടുത്തുവെന്നാണ് പൊലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button