
ബംഗളൂരു: കോവിഡ് നിയന്ത്രണങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ നാളെ മുതല്‍ കോളേജുകൾ തുറക്കാൻ കര്‍ണാടക സർക്കാരിന്റെ തീരുമാനം. ഡിഗ്രി, പിജി ക്ലാസുകള്‍, സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളാണ് തുറക്കുക. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കൂ. മൂന്ന് മാസത്തിന് ശേഷമാണ് കോളേജുകള്‍ തുറക്കാനുള്ള തീരുമാനം.
വിദ്യാര്‍ഥികള്‍ ക്ലാസിലെത്തണമെന്ന് നിര്‍ബന്ധമില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. കോളേജ് വിദ്യാര്‍ഥികള്‍ക്ക് ജൂലൈ ഏഴിനകം വാക്‌സിന്‍ നല്‍കണമെന്ന് ഉപമുഖ്യമന്ത്രി അശ്വത് നാരായണന്‍ പറഞ്ഞിരുന്നു.
Post Your Comments