KeralaNattuvarthaLatest NewsNews

മുസ്ലിം ആനുകൂല്യം ജനസംഖ്യാനുപാതികമാക്കിയ സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച്‌ സ്റ്റുഡന്റ് ഇസ്ലാമിക് ഓർഗനൈസേഷൻ

ആനുകൂല്യങ്ങളുടെ അനുപാതം മാറ്റി ഉത്തരവിറക്കിയ സര്‍ക്കാര്‍ നടപടി മുസ്ലിം സമുദായത്തോടുള്ള തികഞ്ഞ വഞ്ചന

പാലക്കാട്: സച്ചാര്‍, പാലോളി കമ്മിറ്റി ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ മുസ്ലിം സമുദായത്തിനായി നടപ്പാക്കിയ ആനുകൂല്യങ്ങളുടെ അനുപാതം മാറ്റി ഉത്തരവിറക്കിയ സര്‍ക്കാര്‍ നടപടി മുസ്ലിം സമുദായത്തോടുള്ള തികഞ്ഞ വഞ്ചനയാണെന്ന് സ്റ്റുഡന്റ് ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ അംജദ് അലി ഇ എം. സർക്കാർ നടപടികളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മുസ്‌ലിം ആനുകൂല്യം ജനസംഖ്യാനുപാതികമാക്കി ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അംജദ് അലി.

സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളെ അട്ടിമറിച്ച വഞ്ചനാപരമായ സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധിക്കാന്‍ മുഴുവന്‍ സമുദായ- രാഷ്ട്രീയ സംഘടനകളും രംഗത്തിറങ്ങണമെന്നും അംജദ് അലി പറഞ്ഞു. മുസ്ലിം സമുദായത്തോട് വിവേചനം നിറഞ്ഞ ഏതു നടപടിയും ആകാം എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ആനുകൂല്യങ്ങൾ ജനസംഖ്യാനുപാതികമാക്കിയ സര്‍ക്കാര്‍ ഉത്തരവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button