Latest NewsNewsIndia

ദേശീയ സുരക്ഷ കൗൺസിൽ ഫണ്ട് ഉപയോഗിച്ചാണ് സർക്കാർ പെഗാസെസ് വാങ്ങിയത്: തറപ്പിച്ച് പ്രശാന്ത് ഭൂഷൺ

പട്ടികയില്‍ പേരുള്ള പലരും അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് മുമ്പ് ഫോണ്‍ പരിശോധനക്കായി കൈമാറിയിരുന്നു.

ന്യൂഡൽഹി: പെഗാസെസ് വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. തന്റെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് പ്രശാന്ത് ഭൂഷൺ മാധ്യമങ്ങളോട് വ്യക്തമാക്കി. ‘ദേശീയ സുരക്ഷ കൗൺസിൽ ഫണ്ട് ഉപയോഗിച്ചാണ് സർക്കാർ പെഗാസെസ് വാങ്ങിയത്. 2017-18 കാലത്താണ് ചാര സോഫ്റ്റ് വെയർ വാങ്ങിയത്. എന്‍എസ്‍സി ബജറ്റ് വിഹിതം പത്തിരട്ടിയോളം വർധിപ്പിച്ചാണ് പണം കണ്ടെത്തിയത്’- പ്രശാന്ത് ഭൂഷൺ ആരോപിച്ചു.

Read Also: ഓക്​സിജന്‍ ക്ഷാമവും മരണവും സംസ്ഥാനങ്ങൾ നൽകേണ്ട കണക്ക് : രാഹുലിന്​ ഇറ്റാലിയൻ ഭാഷയിൽ മറുപടിയുമായി ഗിരിരാജ്​ സിങ്​

മോദി മന്ത്രിസഭയിലെ മന്ത്രിമാര്‍, രാഹുല്‍ ഗാന്ധി, സുപ്രീംകോടതി ജഡ്ജി, മുന്‍ സിബിഐ ഡയറക്ടറടക്കം രാജ്യത്തെ 128 പേരുടെ ഫോണുകള്‍ ചോര്‍ന്ന വിവരമാണ് ദ വയറടക്കമുള്ള മാധ്യമങ്ങള്‍ ഇതിനോടകം പുറത്ത് വിട്ടത്. രാജ്യത്ത് മുന്നൂറ് പേര്‍ ഫോണ്‍ ചോര്‍ത്തലിനിരയായെന്നാണ് കണ്ടെത്തല്‍. പട്ടികയില്‍ പേരുള്ള പലരും അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് മുമ്പ് ഫോണ്‍ പരിശോധനക്കായി കൈമാറിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button