ന്യൂഡൽഹി: പെഗാസസ് പോലുള്ള സോഫ്റ്റ്‌വെയർ ദേശീയ സുരക്ഷക്കായി ഉപയോഗിക്കാൻ നിയമതടസമില്ലെന്ന് കേന്ദ്രം. സുപ്രീം കോടതിയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചത്. ദേശീയ സുരക്ഷ കണക്കിലെടുത്ത് എല്ലാ കാര്യങ്ങളും വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. ഒരു സമിതിക്ക് രൂപം നൽകിയാൽ അതിന് മുമ്പാകെ എല്ലാം വിശദീകരിക്കാമെന്നും കേന്ദ്രം അറിയിച്ചു.
Read Also: കളി അവസാനിച്ചിട്ടില്ല, പരമ്പരയിൽ ഇനിയും കളി ബാക്കിയുണ്ടെന്ന് ഓർക്കണം: ജോ റൂട്ട്
പ്രതിരോധ കാര്യങ്ങളിലോ ദേശീയ സുരക്ഷയിലോ യാതൊരു ഇടപെടലും നടത്തില്ലെന്ന് സുപ്രീം കോടതി വിശദമാക്കി. ദേശീയ സുരക്ഷയെ കുറിച്ചോ പ്രതിരോധകാര്യങ്ങളെ കുറിച്ചോ ഒന്നും പറയാൻ സർക്കാരിനെ നിർബന്ധിക്കില്ലെന്നും കോടതി പറഞ്ഞു. കമ്മിറ്റി വേണോ മറ്റ് നടപടി വേണോ എന്ന് പിന്നീട് ആലോചിക്കാമെന്നാണ് കോടതിയുടെ നിലപാട്. പത്ത് ദിവസത്തിന് ശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും.
Read Also: 100 പവൻ സ്ത്രീധനം നൽകിയെന്ന് അമ്പിളി ദേവി: അണിഞ്ഞത് മുക്കുപണ്ടമാണെന്ന് ആദിത്യൻ, തെളിവുകൾ നിരത്തി നടൻ
Post Your Comments