ദില്ലി: പെഗാസസ് വിവാദത്തിൽ ഇന്ന് നിർണായക വിധി. അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള ഹർജികൾ കോടതി ഇന്ന് പരിഗണിക്കും. പെഗാസസ് ഫോണ്‍ നിരീക്ഷണത്തില്‍ എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. മാധ്യമ പ്രവര്‍ത്തകരായ ശശികുമാര്‍, എന്‍ റാം, ജോണ്‍ ബ്രിട്ടാസ്, ഫോണ്‍ ചോര്‍ത്തലിന് ഇരകളായ അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍, എഡിറ്റര്‍മാരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ് എന്നിവരുടെയെല്ലാം ഹര്‍ജികളും ഒന്നിച്ചായിരിക്കും കോടതി പരിഗണിക്കുക.
‘ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണ് നടന്നിരിക്കുന്നത്’.
മാധ്യമ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമുണ്ടായിട്ടുണ്ടെന്നും ഹർജിയിൽ മാധ്യമ പ്രവർത്തകർ പറയുന്നു.
അതേസമയം, പെഗാസസ് വിഷയം ഇന്നും പാർലമെന്റിൽ ചർച്ചയാകാനാണ് സാധ്യത. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇതേ വിഷയത്തിൽ പാർലമെന്റ് സ്തംഭിച്ചിരുന്നു. ഇന്നും അതിന് തന്നെയാണ് സാധ്യത. പെഗാസസില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടുപോകാനാണ് പ്രതിപക്ഷ തീരുമാനം.
Post Your Comments