KeralaLatest NewsNews

അഴിമതി വെച്ചുപൊറുപ്പിക്കില്ല: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് എം വി ഗോവിന്ദൻ

അതേസമയം, ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ പ്രദേശിക സിപിഎം നേതാക്കളിലേക്ക് നീങ്ങുകയാണ്.

കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി എം വി ഗോവിന്ദൻ. അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നോക്കിയല്ല നടപടി ഉണ്ടാവുക. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Read Also  :  ആയങ്കിയുടെ കൂട്ടുകാരന്‍ റമീസിന്റേതു കൊലപാതകമല്ലെന്ന് പൊലീസ്: കസ്റ്റംസിന്റേത് വെറും സംശയമെന്നു വിശദീകരണം

അതേസമയം, ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ പ്രദേശിക സിപിഎം നേതാക്കളിലേക്ക് നീങ്ങുകയാണ്. ഒളിവിലുള്ള പ്രതികളെ കുറിച്ച് സൂചന കിട്ടിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. കൂടുതൽ പേർ പ്രതികളായേക്കും എന്നും സൂചനയുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button