KeralaLatest NewsNews

മല എലിയെ പ്രസവിച്ചതിന് സമാനമാണ് കൊടകര കള്ളപ്പണക്കേസിലെ കുറ്റപത്രം: ബിജെപിയ്‌ക്കെതിരെ തെളിവില്ലെന്ന് കെ സുരേന്ദ്രന്‍

ബിജെപി നേതാക്കളുടെ അറിവോടെയാണ് പണം കവര്‍ച്ച ചെയ്തത് എന്നായിരുന്നു ആദ്യഘട്ടത്തിലെ ആരോപണം.

തിരുവനന്തപുരം: മല എലിയെ പ്രസവിച്ചതിന് സമാനമാണ് കൊടകര കള്ളപ്പണക്കേസിലെ കുറ്റപത്രമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ക്രൈം ബ്രാഞ്ച് കോടതിയില്‍ നല്‍കിയത് സിപിഐഎമ്മിന്റെ രാഷ്ട്രീയ പ്രമേയമാണ്. അത് കുറ്റപത്രമാക്കി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. അന്വേഷണ സംഘത്തെ നിയന്ത്രിക്കുന്നവരുടെ ശബ്ദമാണ് കുറ്റപത്രമായി പുറത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് മാസം വാര്‍ത്തയായി വന്നതെന്തെന്ന് മാധ്യമങ്ങള്‍ ആത്മ പരിശോധന നടത്തണം. കള്ളപ്പണം ബിജെപിയുടേതാണ് എന്നാണ് കുറ്റപത്രം പറയാന്‍ ശ്രമിക്കുന്നത്. ഇത് രാഷ്ട്രീയ പകപോക്കലാണ്. തെളിവിന്റെ കണിക പോലുമില്ലാതെയാണ് കുറ്റപത്രം എഴുതി വച്ചിരിക്കുന്നത്. പരാതിക്കാരനായ ധര്‍മരാജന്റെതായി രണ്ട് മൊഴികളാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പരസ്പരവിരുദ്ധമായ രണ്ട് മൊഴികഴാണ് ഇവ.

‘161 പ്രകാരം നല്‍കിയിരിക്കുന്ന രഹസ്യമൊഴിയില്‍ ഒരാളുടെ പക്കല്‍ നിന്നും വാങ്ങിയ പണം മറ്റൊരിടത്തേക്ക് കൊണ്ട് പോവുന്നു എന്നാണ് പറയുന്നത്. രണ്ടാമതുള്ളത് ബിജെപിക്കായി കര്‍ണാടകയില്‍ നിന്നും കൊണ്ടുവന്ന പണം ഇദ്ദേഹം കൊണ്ടുപോയി എന്നാണ്. പരസ്പര വിരുദ്ധമായ രണ്ട് മൊഴി ഒരു സാക്ഷിയില്‍ നിന്നും വന്നിട്ടും എന്തുകൊണ്ട് അന്വേഷണ സംഘം അദ്ദേത്തിന്റെ മൊഴി 164ാം വകുപ്പ് പ്രകാരം രേഖപ്പെടുത്തിയില്ല’- സുരേന്ദ്രന്‍ ചോദിക്കുന്നു.

Read Also: ജമ്മു പൊലീസ് വെടിവെച്ചു വീഴ്ത്തിയ സ്‌ഫോടക വസ്തുക്കളടങ്ങിയ ഡ്രോണില്‍ അതിനൂതന സംവിധാനങ്ങളെന്ന് റിപ്പോര്‍ട്ട്

‘കുറ്റപത്രം കേസിലെ പ്രതികളെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. കൊടകര കവര്‍ച്ച കേസില്‍ ബിജെപിയെ ബന്ധിപ്പിക്കാന്‍ തെളിവില്ല. ഇല്ലാത്ത ഫോണ്‍ കോള്‍ വച്ച് കുറ്റപത്രം ഉണ്ടാക്കി. ബിജെപിയെ അപമാനിക്കാന്‍ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള ആരോപണം മാത്രമാണ് കുറ്റപത്രം എന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചൂണ്ടിക്കാട്ടുന്നു. ബിജെപി നേതാക്കളുടെ അറിവോടെയാണ് പണം കവര്‍ച്ച ചെയ്തത് എന്നായിരുന്നു ആദ്യഘട്ടത്തിലെ ആരോപണം. കുറ്റപത്രത്തില്‍ എവിടെ ഈ പരാമര്‍ശം’- ബിജെപി അധ്യക്ഷന്‍ ചോദിച്ചു.

അതേസമയം, തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഐഎം സഹകരണ ബാങ്കുകള്‍ വഴി കള്ളപ്പണം ഉപയോഗിച്ചെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. ‘സഹകരണ ബാങ്കുകളെ കള്ളപ്പണം സൂക്ഷിക്കുന്നതിന്റെ കേന്ദ്രമാക്കി മാറ്റി. ഇരിങ്ങാലക്കുട മണ്ഡലത്തില്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ പണം സിപിഐഎം തെരഞ്ഞടുപ്പില്‍ ഉപയോഗിച്ചു. സഹകരണ ബാങ്കുകളില്‍ സൂക്ഷിക്കുന്നത് സിപിഐഎമ്മിന്റെ കള്ളപ്പണമാണ്. ഇപ്പോള്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം സിപിഐഎം നേതാക്കളെ രക്ഷിക്കാനാണ്. വിഷയം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നല്‍കും. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേന്ദ്രഏജന്‍സികള്‍ അന്വേഷണിക്കണം’- കെ സുരേന്ദ്രൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button