Latest NewsNewsIndia

പാസഞ്ചര്‍ ട്രെയിനുകള്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്താൻ 7200 കോടി രൂപയുടെ പദ്ധതി

ന്യൂഡൽഹി : പാസഞ്ചര്‍ ട്രെയിനുകള്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്താൻ 7200 കോടി രൂപയുടെ പദ്ധതിയുമായി ഇന്ത്യൻ റയിൽവേ. സ്വകാര്യ – പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടിയാണ് പാസഞ്ചര്‍ ട്രെയിനുകള്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത് .7200 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ റെയില്‍വേ ലക്ഷ്യമാക്കുന്നത്.

Read Also : സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഈ മാസം തുടങ്ങും : മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി 

.29 ജോഡി എഞ്ചിനുകളും ഉന്നതനിലവാരമുള്ള 40 ജോഡി ബോഗികളും ആദ്യ ഘട്ടത്തില്‍ ഈ പദ്ധതി പ്രകാരം നിര്‍മ്മിക്കും. നിശ്ചിത യോഗ്യതയുള്ള സ്വകാര്യ കമ്പനികൾക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കരാറില്‍ പങ്കാളികളാവാം.

സ്വകാര്യ പങ്കാളിത്തത്തോടു കൂടി റെയിൽവേയുടെ സേവനങ്ങൾ മികച്ച രീതിയിൽ യാത്രക്കാർക്ക് നൽകാനുള്ള പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. മതിയായ യോഗ്യതയുള്ളവർക്ക് ഇന്നലെ മുതൽ അപേക്ഷ സമർപ്പിക്കാനുള്ള അവസരവും റെയിൽവേ ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button