തിരുപ്പതി : ഡി.ആര്‍.ഡി.ഒയുടെ ഡ്രോണ്‍ പ്രതിരോധ സാങ്കേതികവിദ്യ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ ആരാധനാലയമായി മാറാന്‍ തിരുപ്പതി ക്ഷേത്രം. ഡ്രോണുകളെ കണ്ടെത്തല്‍, ജാമിങ്, പ്രതിനടപടി സംവിധാനം എന്നിവയുള്‍പ്പെടുന്ന ഡി.ആര്‍.ഡി.ഒയുടെ ഒരു സംവിധാനത്തിന് 25 കോടി രൂപയാണ് വില. ഡി.ആര്‍.ഡി.ഒ അധികൃതര്‍ ഉടന്‍ ക്ഷേത്രം സന്ദര്‍ശിക്കും.
Read Also : മൂന്നാറിൽ കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദിയുമായി അഞ്ചുപേർ വനംവകുപ്പിന്റെ പിടിയിൽ
ജമ്മുകശ്മീരിലെ വ്യോമസേന താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങള്‍ക്ക് സുരക്ഷയ്ക്കായി ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് തിരുപ്പതിയിലും ഡ്രോണ്‍ പ്രതിരോധ സാങ്കേതികവിദ്യ സ്ഥാപിക്കുന്നത്.
നാല് കിലോമീറ്റര്‍ പരിധിയില്‍ വരെയുള്ള ഡ്രോണുകളെ ഈ സംവിധാനത്തിന് കണ്ടെത്താനും അതിന്റെ ലൊക്കേറ്റിങ് സിസ്റ്റത്തെ നിര്‍വീര്യമാക്കാനും സാധിക്കും. 150 മീറ്റര്‍ മുതല്‍ 1 കിലോമീറ്റര്‍ വരെ ദൂരപരിധിയിലുള്ള ചെറിയ ഡ്രോണുകളെ കണ്ടെത്തുകയും ലക്ഷ്യമിടുകയും നശിപ്പിക്കുകയും ചെയ്യും. 100 സംവിധാനങ്ങളോ അതില്‍ കൂടുതലോ വാങ്ങുന്നതിനുള്ള ഓര്‍ഡര്‍ നല്‍കിയാല്‍ 22 കോടി രൂപയ്ക്ക് ലഭ്യമാകും.
Post Your Comments