KeralaLatest NewsNews

8 വര്‍ഷത്തെ പ്രണയം, ഒടുവിൽ മിശ്ര വിവാഹം: കൊല്ലത്ത് നവ വധു ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍

യുവതിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊല്ലം: നവ വധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുണ്ടറ പേരയില്‍ സ്വദേശി ധന്യ ദാസിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് രാജേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ശാസ്താം കോട്ട പൊലീസാണ് രാജേഷിനെ കസ്റ്റഡിയില്‍ എടുത്തത്. രണ്ട് മാസം മുമ്പാണ് ഇവരുടെ വിവാഹം. മിശ്ര വിവാഹമായിരുന്നു. ധന്യ ജ്വല്ലറിയില്‍ സെയില്‍സ് റെപ്രസെന്റീവും രാജേഷ് വാഹന ഉടമയും ഡ്രൈവറുമാണ്. 8 വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.

അതിനിടെ ചേര്‍ത്തല കടക്കരപ്പള്ളിയില്‍ സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പുള്ളാട്ട് വളവ് ഹരികൃഷ്ണ (25) ആണ് മരിച്ചത്. യുവതിയുടെ സഹോദരി ഭര്‍ത്താവ് രതീഷിനെ കാണാനില്ല. യുവതിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ മെഡി.കോളജില്‍ താല്‍ക്കാലിക നഴ്‌സായി ജോലി ചെയ്യുകയാണ് ഹരികൃഷ്ണ.

Read Also: അഴിമതി വെച്ചുപൊറുപ്പിക്കില്ല: ബാറിലിരുന്ന് കഴിക്കാൻ തൽക്കാലം അനുവദിക്കില്ലെന്ന് മന്ത്രി

എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്സായ സഹോദരിയ്ക്ക് വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയുണ്ടായിരുന്നു. സഹോദരിയുടെ കുട്ടികളെ നോക്കുന്നതിനായി അന്ന് രാത്രി സഹോദരീ ഭര്‍ത്താവ് ഹരികൃഷ്ണയെ വീട്ടിലേക്ക് വരുത്തുകയായിരുന്നുവെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button