പശ്ചിമബംഗാള്‍/ബസന്തി: വിവാഹാഘോഷത്തില്‍ നൃത്തം ചെയ്ത നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പതിനെട്ടുകാരിയായ സപ്നയാണ് മരിച്ചത്. ഭർത്താവ് സുബിര്‍ നഷ്കറിനെയും ഇയാളുടെ മാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.ശനിയാഴ്ച ഇരുവരും ചേര്‍ന്ന് ഒരു ബന്ധുവിന്റെ വീട്ടില്‍ വിവാഹത്തിന് പോയിരുന്നു. ഇവിടെ വെച്ച് സപ്ന വിവാഹാഘോഷത്തിന്റെ ഭാഗമായി നടന്ന നൃത്തത്തില്‍ പങ്കെടുത്തു.
ഇതില്‍ ക്രുദ്ധനായ സുബിര്‍ സപ്നയുമായി വഴക്കിട്ടു.വീട്ടില്‍ മടങ്ങിയെത്തിയിട്ടും ഇരുവരും തമ്മില്‍ വാക്കേറ്റത്തിലേര്‍പ്പെട്ടു. സുബിറിന്റെ മാതാവും സപ്നയെ ഇക്കാര്യത്തില്‍ വഴക്ക് പറഞ്ഞു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് സപ്നയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയാരോപിച്ച് സപ്നയുടെ ബന്ധുക്കളുടെപരാതിയിൽ പോലീസ് സുബിറിനെയും മാതാവിനെയും അറസ്റ് ചെയ്യുകയായിരുന്നു.
Post Your Comments